നീ​ർ​ത്ത​ട​പ​ദ്ധ​തി​: 67 ല​ക്ഷം അ​നു​വ​ദി​ച്ചു
Wednesday, October 23, 2019 12:11 AM IST
വി​ല​ങ്ങാ​ട്: സം​സ്ഥാ​ന കൃ​ഷി വ​കു​പ്പി​ന് കീ​ഴി​ലു​ള്ള മ​ണ്ണ് സം​ര​ക്ഷ​ണ വി​ഭാ​ഗം വാ​ണി​മേ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഒ​ൻ​പ​ത്, പ​ത്ത് വാ​ർ​ഡു​ക​ളി​ലെ പാ​നോം നി​ർ​ത്ത​ട, മ​ണ്ണി​ടി​ച്ചി​ൽ പ്ര​തി​രോ​ധ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും ഗു​ണ​ഭോ​കൃ​ത് ക​മ്മ​റ്റി രൂ​പീക​ര​ണ​വും വി​ല​ങ്ങാ​ട് പാ​രി​ഷ് ഹാ​ളി​ൽ ഇ.​കെ. വി​ജ​യ​ൻ എം​എ​ൽ​എ നി​ർ​വ്വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​സി. ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ മ​ണ്ണ് സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ ടി.​പി. ആ​യി​ഷ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.
പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻഡിംഗ്​ ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ എം.​കെ. മ​ജീ​ദ്, മെം​ബ​ർ​മാ​രാ​യ രാ​ജു അ​ല​ക്സ്, ടി.​ജെ. വ​ർ​ഗീ​സ്, ഫാ. ​ജോ​സ​ഫ് മ​ഞ്ഞ​ല കൊ​മ്പി​ൽ, കെ.​ജെ. ഇ​ഗ്‌നീഷ്യ​സ്, പി.​കെ. ശ​ശി, ജോ​ണി മു​ല്ല​ക്കു​ന്നേ​ൽ, കെ.​വി. ജോ​സ്, താ​ലൂ​ക്ക് മ​ണ്ണ് സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ​ടി. ജ​യ​ഗോ​വി​ന്ദ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ര​ണ്ട് വ​ർ​ഷ​ത്തേ​ക്കു​ള്ള പ​ദ്ധ​തി​ക്ക് 67 ല​ക്ഷം രൂ​പ​യാ​ണ് സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച​ത്. ക​ല്ല് ക​യ്യാ​ല, പു​ല്ല്, മു​ള വച്ച് പി​ടി​പ്പി​ക്ക​ൽ, പാ​ർ​ശ്വ​ഭി​ത്തി സം​ര​ക്ഷ​ണം, എ​ന്നി​വ​യാ​ണ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. 350 ഹെ​ക്ട​ർ സ്ഥ​ല​ത്താ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ക. മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​റി​ന് ഇ.​കെ.​വി​ജ​യ​ൻ എം​എ​ൽ​എ ന​ൽ​കി​യ നി​വേ​ദ​ന​ത്തെ തു​ട​ർ​ന്നാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്. പ​ദ്ധ​തി സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും എം​എ​ൽ​എ.​അ​റി​യി​ച്ചു.