വി​ദ്യാ​ർ​ഥി​ക​ളെ അ​ക്ര​മി​ച്ച കേ​സി​ൽ മൂ​ന്നു പേ​ർ അ​റ​സ്റ്റി​ൽ
Wednesday, October 23, 2019 12:11 AM IST
എ​ട​ക്ക​ര: എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രെ അ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ കാ​ന്പ​സ് ഫ്ര​ണ്ട്, എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ലാ​യി. കാ​ന്പ​സ് ഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക​രും പാ​ലേ​മാ​ട് വി​വേ​കാ​ന​ന്ദ കോ​ള​ജ് ര​ണ്ടാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ളു​മാ​യ പെ​രു​ങ്കു​ളം വ​ള്ളി​ക്കാ​ട​ൻ നി​സാ​മു​ദീ​ൻ (21), ചു​ങ്ക​ത്ത​റ പെ​രും​പൊ​യി​ൽ​കു​ന്ന് വെ​ള​ളാ​രം​പാ​റ ഫാ​സി​ൽ (22), എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​നാ​യ നാ​രോ​ക്കാ​വ് ച​പ്പാ​ത്തി ക​ന്പ​നി​യി​ലെ വി​ൽ​പ്പ​ന​ക്കാ​ര​ൻ ചേ​റൂ​ർ മു​സ്ത​ഫ (22) എി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പാ​ലേ​മാ​ട് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളും എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രു​മാ​യ ചു​രു​ളി കി​നാ​ത്തോ​പ്പി​ൽ ജ​സി​ൻ (18), എ​ട​വ​ങ്കാ​ര​ൻ ഷം​സു (20) എ​ന്നി​വ​രെ​യാ​ണ് പ്ര​തി​ക​ൾ അ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച​ത്. സെ​പ്റ്റം​ബ​ർ 17ന് ​വൈ​കി​ട്ട്് നാ​രോ​ക്കാ​വി​ലെ ജിം​നേ​ഷ്യ​ത്തി​ൽ നി​ന്നു പാ​ലേ​മാ​ട്ടേ​ക്ക് വ​ന്ന ഇ​വ​രെ ഒ​ന്നാം പ​ടി​യി​ൽ വ​ച്ചാ​ണ് ആ​യു​ധ​ങ്ങ​ളു​മാ​യി എ​ത്തി​യ സം​ഘം ആ​ക്ര​മി​ച്ച​ത്.
ഗു​ത​ര​മാ​യി പ​രി​ക്കേ​റ്റ ജ​സി​ൻ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ജി​ല്ലാ കോ​ട​തി​യി​ൽ നി​ന്നു മു​ൻ​കൂ​ർ ജാ​മ്യം നേ​ടി​യ പ്ര​തി​ക​ൾ വ​ഴി​ക്ക​ട​വ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​യി. തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ പ്ര​തി​ക​ൾ ഉ​ണ്ടെ​ന്നും ഇ​വ​ർ ഒ​ളി​വി​ലാ​ണെും പോ​ലീ​സ് പ​റ​ഞ്ഞു. പാ​ലേ​മാ​ട് കോ​ള​ജി​ൽ യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ സം​ഘ​ർ​ഷ​മാ​ണ് അ​ക്ര​മ​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

ധ്യാ​നം ഇ​ന്നു മു​ത​ൽ

നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ഡി ​പോ​ൾ ആ​ശ്ര​മ​ത്തി​ൽ സി​നീ​യ​ർ സി​റ്റി​സ​ണ്‍ ധ്യാ​നം ഇ​ന്നു മു​ത​ൽ 25 വ​രെ ന​ട​ക്കും. 25ന് ​പൊ​തു​ധ്യാ​ന​മാ​ണ്.ജോ​യി​ക്കൂ​ട്ടിയും മാ​ഗി ജോ​യി​ക്കു​ട്ടിയും ധ്യാ​നം ന​യി​ക്കും. രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ​യാ​ണ് പ​രി​പാ​ടി​യെ​ന്നുഫാ.​റോ​മു​ളു​സ് അ​റി​യി​ച്ചു.