ഒ​ന്ന​ര കി​ലോ ക​ഞ്ചാ​വുമായി യു​വാ​വ് പി​ടി​യി​ൽ
Wednesday, October 23, 2019 12:11 AM IST
മ​ഞ്ചേ​രി: ഒ​ന്ന​ര കി​ലോ ക​ഞ്ചാ​വു​മാ​യി വ​ണ്ടൂ​ർ സ്വ​ദേ​ശി തൃ​പ്പ​ന​ച്ചി​യി​ൽ പി​ടി​യി​ൽ. വ​ണ്ടൂ​ർ കോ​ട്ട​ക്കു​ന്ന് സ്വ​ദേ​ശി അ​മാ​നു​ള്ള (43) എ​ന്ന കു​ട്ടി​പ്പ​യാ​ണ് മ​ഞ്ചേ​രി എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. തൃ​പ്പ​ന​ച്ചി​യി​ൽ ക​ഞ്ചാ​വ് വി​ൽ​ക്കുന്നതായി എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ ഇ. ​ജി​നീ​ഷും സം​ഘ​വും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി ത​മി​ഴ്നാ​ട്ടി​ൽ നി​ന്നാ​ണ് ക​ഞ്ചാ​വ് എ​ത്തി​ക്കു​ന്ന​തെ​ന്ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.
പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ ടി. ​ഷി​ജു​മോ​ൻ, പി.​ഇ ഹം​സ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ കെ. ​പ്ര​ദീ​പ്, കെ.​പി സാ​ജി​ദ്, സ​തീ​ഷ്കു​മാ​ർ, കെ. ​ഷ​ബീ​ർ മൈ​ത്ര, ര​ജി​ലാ​ൽ പ​ന്ത​ക്ക​പ​റ​ന്പി​ൽ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ മ​ഞ്ചേ​രി ജൂ​ഡീ​ഷൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി റി​മാ​ൻ​ഡ്് ചെ​യ്തു.