എടക്കര: മേനോൻപൊട്ടി വാർഡിൽ പ്രളയത്തിൽ തകർന്ന വീടുകൾക്ക് പകരമായി നിർമിക്കുന്ന വീടുകളുടെ തറക്കല്ലിടൽ കർമ്മം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണൻ നിർവഹിച്ചു. പാലക്കൽ അബ്ദുറഹ്മാൻ, പത്തായപുരക്കൽ ഹംസ എന്നിവർക്ക് എറണാകുളം സെൻട്രൽ ജുമാ മസ്ജിദ് കമ്മറ്റി, ബ്രിട്ടീഷ് കേരളേറ്റ്സ് അസോസിയേഷൻ, നാരോക്കാവ് ഹയർസെക്കന്‍ഡറി സ്കൂൾ നെസ്റ്റ് ചാരിറ്റി ക്ലബും ചേർന്നാണ് വീടുകൾ നിർമിച്ച് നൽകുന്നത്. ജില്ലാ പഞ്ചായത്തംഗം ടി.പി അഷ്റഫലി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആലീസ് അന്പാട്ട്, ജില്ലാ പഞ്ചായത്തംഗളായ ഇസ്മായിൽ മൂത്തേടം, ഒ.ടി ജെയിംസ്, സെറീന മുഹമ്മദാലി, ഡിസിസി പ്രസിഡന്റ് വി.വി പ്രകാശ്, കബീർ പനോളി, കെ.ആയിഷക്കുട്ടി, ഷൈനി പാലക്കുഴി, എ.അബ്ദുള്ള, തോപ്പിൽ ബാബു, സത്താർ മാഞ്ചേരി, പി.അബ്ദുൽ കരീം, പി.ബാബു എന്നിവർ പ്രസംഗിച്ചു.