പോ​ലീ​സ് സ്റ്റേ​ഷ​ന് കെ​ട്ടി​ടം പ​ണി​യാ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി
Wednesday, October 23, 2019 12:11 AM IST
എ​ട​ക്ക​ര: സൗ​ജ​ന്യ​മാ​യി ല​ഭി​ച്ച സ്ഥ​ല​ത്ത് പൊ​ലീ​സ് സ്റ്റേ​ഷ​ന് കെ​ട്ടി​ടം പ​ണി​യാ​ൻ സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി ല​ഭി​ച്ചു. എ​ട​ക്ക​ര കൃ​ഷി​ഭ​വ​നോ​ട് ചേ​ർ​ന്ന് അ​ഞ്ച് ക​ർ​ഷ​ക​ർ സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ നാ​ൽ​പ​ത് സെ​ന്‍റ് സ്ഥ​ല​ത്ത് കെ​ട്ടി​ടം പ​ണി​യാ​ൻ അ​നു​മ​തി ന​ൽ​കി ഗ​വ.​ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി എ​സ്.​ഡി.​സ​ബീ​ത​യാ​ണ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ഒ​രു വ​ർ​ഷം മു​ന്പ് സ്ഥ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് ക​ർ​ഷ​ക​ർ കൈ​മാ​റി​യി​രു​ന്നു.
എ​ന്നാ​ൽ, ആ​ധാ​ര​ത്തി​ൽ നി​ല​മാ​ണെ​ന്ന കാ​ര​ണ​ത്താ​ൽ ഇ​വി​ടെ കെ​ട്ടി​ടം പ​ണി​യാന്‌ അ​നു​മ​തി ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​ഷേ​ധി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ​യു​ടെ ശ്ര​മ​ഫ​ല​മാ​യി​ട്ടാ​ണ് ഇ​വി​ടെ കെ​ട്ടി​ടം പ​ണി​യാ​നു​ള്ള അ​നു​മ​തി സ​ർ​ക്കാ​ർ ന​ൽ​കി​യ​ത്. സ്ഥ​ലം ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന് കൈ​മാ​റാ​നു​ള്ള ന​ട​പ​ടി​ക​ൾ ഇ​നി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് സ്വീ​ക​രി​ക്കാം. സ​ർ​വേ ന​ന്പ​ർ 1065/2 ലു​ള്ള സ്ഥ​ല​ത്താ​ണ് കെ​ട്ടി​ടം പ​ണി​യേ​ണ്ട​ത്. പ​ല പ​ദ്ധ​തി​ക​ളി​ലാ​യി കെ​ട്ടി​ടം പ​ണി​യാ​ൻ മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ ഫ​ണ്ട് വ​ക​യി​രു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, സ്ഥ​ലം ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് കെ​ട്ടി​ടം പ​ണി​യാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. അ​ര​നൂ​റ്റാ​ണ്ടാ​യി വാ​ട​ക കെ​ട്ടി​ട​ത്തി​ലാ​ണ് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.