തേ​ക്കി​നൊ​പ്പം നി​ല​ന്പൂ​ർ റ​ബ​റും ഒ​ന്നാം സ്ഥാ​ന​ത്തേ​ക്ക്
Wednesday, October 23, 2019 12:09 AM IST
നി​ല​ന്പൂ​ർ: ലോ​ക​ത്തി​ലെ ഒ​ന്നാം ന​ന്പ​റാ​യി മാ​റി​യ നി​ല​ന്പൂ​ർ തേ​ക്കി​നൊ​പ്പം രാ​ജ്യ​ത്ത് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ഒ​ന്നാം ന​ന്പ​ർ റ​ബ​ർ ഷീ​റ്റ് നി​ല​ന്പൂ​രി​ൽ നി​ന്നു​മാ​ണ് എ​ന്ന​ത് നി​ല​ന്പൂ​രി​ന​ഭി​മാ​ന​മാ​കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം നി​ല​ന്പൂ​രി​ൽ ന​ട​ന്ന റ​ബ​ർ ക​ർ​ഷ​ക​രു​ടെ സം​ഗ​മ​ത്തി​ലാ​ണ് റ​ബ്ബ​ർ ബോ​ർ​ഡ് എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​റാ​യ ഡോ. ​കെ.​എ​ൻ. രാ​ഘ​വ​ൻ ഗു​ണ​മേ​ന്മയു​ടെ കാ​ര്യ​ത്തി​ൽ നി​ല​ന്പൂ​ർ റ​ബ​റാ​ണ് രാ​ജ്യ​ത്ത് ഒ​ന്നാം സ്ഥാ​ന​ത്തെ​ന്ന് അ​റി​യി​ച്ച​ത്.
റ​ബ​ർ ഉ​ത്പാ​ദ​ന​ത്തി​ൽ കേ​ര​ള​ത്തി​ൽ കോ​ട്ട​യം ജി​ല്ല​യാ​ണ് ഒ​ന്നാ​മ​തെ​ങ്കി​ലും ഗു​ണ​മേ​ൻ​മ​യി​ൽ നി​ല​ന്പൂ​രാ​ണ് ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ​ത്. നി​ല​ന്പൂ​ർ, ക​രു​വാ​ര​ക്കു​ണ്ട് മേ​ഖ​ല​ക​ളി​ൽ നി​ന്ന് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന റ​ബ്ബ​റി​ൽ ന​ല്ലൊ​രു ശ​ത​മാ​ന​വും ഒ​ന്നാം ഗ്രേ​ഡാ​ണ്. മാ​തൃ​കാ പു​ക​പ്പു​ര​ക​ളി​ൽ ഉ​ണ​ങ്ങി​യെ​ടു​ക്കു​ന്ന ഷീ​റ്റു​ക​ൾ ട​യ​ർ ക​ന്പ​നി​ക​ൾ വ​രെ വ​ലി​യ താ​ത്പ​ര്യ​ത്തോ​ടെ​യാ​ണ് വാ​ങ്ങു​ന്ന​ത്.
റ​ബ​ർ ബോ​ർ​ഡി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ച​തോ​ടെ റബ​റി​ന്‍റെ പേ​രി​ലും നി​ല​ന്പൂ​ർ അ​റി​യ​പ്പെ​ടും.