കാ​ളി​കാ​വി​ൽ പെ​ണ്‍​കൂ​ട്ടാ​യ്മ​യി​ൽ കൊ​യ്ത്തു​ത്സ​വം
Wednesday, October 23, 2019 12:09 AM IST
കാ​ളി​കാ​വ്: പെ​ണ്‍​കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ നെ​ൽ​കൃ​ഷി വി​ള​വെ​ടു​പ്പ് ആ​ഘോ​ഷ​മാ​യി മാ​റി. കാ​ളി​കാ​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രും തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളും ചേ​ർ​ന്നു ന​ട​ത്തി​യ നെ​ൽ​കൃ​ഷി വി​ള​വെ​ടു​പ്പ് കാ​ളി​കാ​വ് ബ​സാ​ർ ജി​യു​പി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളും ചേ​ർ​ന്നു കൊ​യ​ത്തു​ത്സ​വ​മാ​ക്കി മാ​റ്റു​ക​യാ​യി​രു​ന്നു. കാ​ളി​കാ​വ് പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴാം വാ​ർ​ഡ് ’ശ്രീ​പ​ഥം ജെഎ​ൽ​ജി’ അം​ഗ​ങ്ങ​ളാ​യ അ​ഞ്ച് വ​നി​ത​ക​ൾ ചേ​ർ​ന്നാ​ണ് ഞാ​റ്റു​വേ​ല കൃ​ഷി​യി​റ​ക്കി​യ​ത്.

ഒ​രേ​ക്ക​ര്‌ പാ​ട​ത്ത് പാ​ട്ട​ത്തി​നെ​ടു​ത്താ​ണ് വ​ട​ക്കേ​ങ്ങ​ര ര​ജ​നി, ക​ള​ത്തി​ൽ അ​ജി​ത, വി.. ​സു​നി​ത, മ​ന​യി​ൽ സു​മി​ത്ര, വി. ​സു​മ​തി എ​ന്നി​വ​ർ ചേ​ർ​ന്നു നെ​ൽ​കൃ​ഷി ചെ​യ്ത​ത്. കൃ​ഷി വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​ര​വും സ​ഹാ​യ​ത്തോ​ടെ​യും ശാ​സ്ത്രീ​യ​മാ​യി​ട്ടാ​ണ് കൃ​ഷി ചെ​യ്ത​ത്.

ശ്രീ​പ​ഥം ജെ​എ​ൽ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ച്ച​ക്ക​റി കൃ​ഷി​യും ചെ​യ്തി​രു​ന്നു. കാ​ട്ടു​പ​ന്നി​ക​ളു​ടെ​യും പ​ക്ഷി​ക​ളു​ടെ​യു​മെ​ല്ലാം ശ​ല്യം ദു​രി​ത​മാ​ണെ​ങ്കി​ലും ര​ണ്ടാം​വി​ള​യി​റ​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് ഈ ​പെ​ണ്‍​കൂ​ട്ടാ​യ്മ. കൊ​യ്ത്ത് ഉ​ത്സ​വ​മാ​ക്കി മാ​റ്റാ​നെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​ന​ത്ത മ​ഴ​യി​ലും ആ​ഘോ​ഷ​ങ്ങ​ൾ​ക്കു ഒ​ട്ടും കു​റ​വു വ​ന്നി​ല്ല.

കൊ​യ്ത്തു​പാ​ട്ടു​ക​ളു​മാ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കു ചേ​ർ​ന്ന​ത്. പാ​ഠം ഒ​ന്ന് പാ​ട​ത്തേ​ക്ക് എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് കു​ട്ടി​ക​ളെ​ത്തി​യ​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് സി.​ടി അ​സ്മാ​ബി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റും വാ​ർ​ഡ് അം​ഗ​വു​മാ​യ കെ. ​ന​ജീ​ബ്ബാ​ബു, കൃ​ഷി അ​സി​സ്റ്റ​ന്‍റ് എ.​പി കു​ഞ്ഞാ​ലി​ക്കു​ട്ടി, തൊ​ഴി​ലു​റ​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, ലീ​ഗ​ൽ സ​ർ​വീ​സ് വോ​ള​ണ്ടി​യ​ർ നൂ​ർ​ജ​ഹാ​ൻ തു​ട​ങ്ങി​യ​വ​രും സ്കൂ​ൾ അ​ധ്യാ​പ​ക​രാ​യ ഹ​രി​കൃ​ഷ്ണ​ൻ, സോ​ജ, ഷെ​രീ​ഫ്, അ​നി​ൽ, പി​ടി​എ അം​ഗം പി. ​സ​മീ​ദ് തു​ട​ങ്ങി​യ​വ​രും സം​ബ​ന്ധി​ച്ചു.

മേ​ലേ കാ​ളി​കാ​വി​ലെ അ​ങ്ക​ണ​വാ​ടി കു​ട്ടി​ക​ളും കൊ​യ്ത്തു​ത്സ​വ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി. ക​ർ​ഷ​ക​ർ പാ​യ​സ​വി​ത​ര​ണ​വും ന​ട​ത്തി.