റോഡ് പു​ന​രു​ദ്ധാ​ര​ണം ആ​രം​ഭി​ച്ചു
Monday, October 21, 2019 11:26 PM IST
എ​ട​ക്ക​ര: പാ​ലാ​ട്-​മാ​മാ​ങ്ക​ര റോ​ഡി​ന്‍റെ പു​ന​രു​ദ്ധാ​ര​ണം ആ​രം​ഭി​ച്ചു. ബി​എം ആ​ൻ​ഡ് ബി​സി നി​ല​വാ​ര​ത്തി​ൽ ന​ട​ക്കു​ന്ന ന​വീ​ക​ര​ണം ഇ​ന്ന​ലെ രാ​വി​ലെ പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​റ് കി​ലോ​മീ​റ്റ​റി​ല​ധി​കം ദൂ​ര​മു​ള്ള റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് ഏ​ഴ് കോ​ടി രൂ​പ​യാ​ണ് സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.1986​ൽ പി.​ജെ.​ജോ​സ​ഫ് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യാ​യ സ​മ​യ​ത്താ​ണ് ​റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. നാ​രോ​ക്കാ​വ്, പാ​ലേ​മാ​ട്, എ​ട​ക്ക​ര, മ​ണി​മൂ​ളി ഭാ​ഗ​ങ്ങ​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കും മ​റ്റു യാ​ത്ര​ക്കാ​ർ​ക്കും പാ​ത ന​വീ​ക​ര​ണം ഏ​റെ അ​നു​ഗ്ര​ഹ​മാ​കും. വ​ഴി​ക്ക​ട​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ.​എ.​സു​കു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ടി.​സാ​വി​ത്രി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സി.​എ​ച്ച്.​സ​ലാ​ഹു​ദ്ദീ​ൻ, ടി.​എ​ൻ.​ബൈ​ജു, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ മാ​നു കോ​ന്നാ​ട​ൻ, കെ.​അ​ശോ​ക് കു​മാ​ർ, വി​വി​ധ ക​ക്ഷി​നേ​താ​ക്ക​ളാ​യ ടി.​പി.​ജോ​ർ​ജ്, പി.​വി.​മാ​ത്യു, വി.​വി​ന​യ​ച​ന്ദ്ര​ൻ, വി.​കെ.​മൊ​യ്തീ​ൻ​കു​ട്ടി, എം.​ഐ.​അ​ബ്ദു​ൽ റ​ഷീ​ദ്, ബാ​ല​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.