ജി​എ​സ്ടി കോ​ണ്‍​ക്ലേ​വ് നാ​ളെ
Monday, October 21, 2019 11:24 PM IST
നി​ല​ന്പൂ​ർ: അ​മ​ൽ കോ​ള​ജ് കോ​മേ​ഴ്സ് ആ​ന്‍ഡ് മാ​നേ​ജ്മെ​ന്‍റ് വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഏ​ക​ദി​ന ഇ​ന്‍റ​ർ കോ​ള​ജി​യറ്റ് ജി​എ​സ്​ടി കോ​ണ്‍​ക്ലേ​വ്-​സെ​മി​നാ​ർ നാ​ളെ ന​ട​ക്കും. നി​ല​ന്പൂ​ർ പീ​വീ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ രാ​വി​ലെ 9.30 പി.​വി.​അ​ബ്ദു​ൽ വ​ഹാ​ബ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. തി​രു​വ​ന​ന്ത​പു​രം ജി​ഐ​എ​ഫ്ടി അ​സോ​സി​യേ​റ്റ് പ്രൊ​ഫ​സ​ർ ഡേ.​ടി.​എ​ൻ രാ​മ​ലിം​ഗം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഉ​ച്ച​യ്ക്ക് ശേഷം ര​ണ്ടി​ന് നി​ല​ന്പൂ​ർ വ്യാ​പാ​ര ഭ​വ​നി​ൽ കെ​വി​വി​ഇ​എ​സ് നി​ല​ന്പൂ​ർ യൂ​ണി​റ്റു​മാ​യി സ​ഹ​ക​രി​ച്ച് വ്യാ​പാ​രി​ക​ൾ​ക്കും വ്യ​വ​സാ​യി​ക​ൾ​ക്കു​മാ​യി സെ​മി​നാ​ർ ന​ട​ത്തും.