പോ​ലീ​സ് സ്മൃ​തി​ദി​നം ആ​ച​രി​ച്ചു
Monday, October 21, 2019 11:24 PM IST
മ​ങ്ക​ട: രാ​ജ്യ​ത്തി​ന്‍റെ സു​ര​ക്ഷ​യ്ക്കും സേ​വ​ന​ത്തി​നു​മാ​യി ജീ​വ​ൻ ബ​ലി​യ​ർ​പ്പി​ച്ച സേ​ന​യി​ലെ ധീ​ര​യോ​ദ്ധാ​ക്ക​ൾ​ക്കു പ്ര​ണാ​മ​മ​ർ​പ്പി​ച്ചു മ​ങ്ക​ട പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ സ്റ്റു​ഡ​ന്‍റ്സ് പോ​ലീ​സ് കേ​ഡ​റ്റു​ക​ൾ സ്മൃ​തി​ദി​നം ആ​ച​രി​ച്ചു.

മ​ങ്ക​ട പോ​ലീ​സ് സ്റ്റേ​ഷ​നും മ​ങ്ക​ട ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്ക്കൂ​ൾ എ​സ്പി​സി യൂ​ണി​റ്റും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ എ​സ്ഐ കെ. ​സ​തീ​ഷ് പ്ര​ണാ​മ​മ​ർ​പി​ച്ചു പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി.