ആ​യു​ർ​വേ​ദ ചി​കി​ത്സ​ക്കെ​ത്തി​യ യ​മ​ൻ സ്വ​ദേ​ശി നി​ര്യാ​ത​നാ​യി
Monday, October 21, 2019 9:36 PM IST
എ​ട​പ്പാ​ൾ: ആ​യു​ർ​വേ​ദ ചി​കി​ത്സ​ക്ക് എ​ട​പ്പാ​ളി​ലെ​ത്തി​യ യ​മ​ൻ സ്വ​ദേ​ശി നി​ര്യാ​ത​നാ​യി. ഒ​രാ​ഴ്ച്ച​യാ​യി എ​ട​പ്പാ​ളി​ലെ ഒ​രു സ്വ​കാ​ര്യ ആ​യു​ർ​വേ​ദ ഹോ​സ്പി​റ്റ​ലി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന യ​മ​ൻ സ്വ​ദേ​ശി ബി​ൻ താ​ലി​ബ് ഖാ​ലി​ദ് അ​ലി (58) യാ​ണ് മ​രി​ച്ച​ത്.

ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു മു​ന്പ് സൗ​ദി അ​റേ​ബ്യ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്നാ​ണ് ചി​കി​ത്സ​ക്കാ​യി എ​ട​പ്പാ​ളി​ലെ സ്വ​കാ​ര്യ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ൽ ഒ​രാ​ഴ്ച മു​ന്പ് പ്ര​വേ​ശി​പ്പി​ച്ച​ത്. കൂ​ടെ മാ​താ​വും മ​ക്ക​ളും ഉ​ണ്ടാ​യി​രു​ന്നു. യ​മ​ൻ എം​ബ​സി​യി​ൽ നി​ന്നു നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കു ശേ​ഷം ഇ​ന്ന​ലെ കാ​വി​ൽ​പ്പ​ടി ജു​മാ മ​സ്ജി​ദി​ൽ ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: ഉ​ത​ഫ റ​ഷീ​ദ് മ​ല​രി ബി​ൻ​തി ഖാ​ലി​ദ്. മ​ക്ക​ൾ: വ​ലീ​ദ്, അ​യ്മ​ൻ, തു​ർ​ക്കി, യ​സ്ല, അ​ബ്ദു റ​ഹ്മാ​ൻ. മാ​താ​വ്: നൂ​റ അ​ലി ക​റാ​മ അ​ൽ​ഖാ​ലി​ദ്.