വു​മ​ണ്‍ എം​പ​വ​ർ​മെ​ന്‍റ് പ്രോ​ഗ്രാം
Monday, October 21, 2019 12:03 AM IST
.പെ​രി​ന്ത​ൽ​മ​ണ്ണ: വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് ആ​വേ​ശം പ​ക​ർ​ന്ന് വു​മ​ണ്‍ എം​പ​വ​ർ​മെ​ന്‍റ് പ്രോ​ഗ്രാം ഫ്ളൈ 2019’ ​എം​ഇ​എ എ​ൻ​ജി​നിയ​റിം​ഗ് കോ​ള​ജി​ൽ ന​ട​ന്നു. കോ​ള​ജ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ മാ​നേ​ജ​ർ സി.​കെ.​സു​ബൈ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടെ​ലി​വി​ഷ​ൻ അ​വ​താ​രി​ക​യും ഇ​ന്ത്യ​ൻ റേ​ഡി​യോ ഹോ​സ്റ്റു​മാ​യ അ​ശ്വ​തി ശ്രീ​കാ​ന്ത് മു​ഖ്യാ​തി​ഥി​യായി. പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജി.​ര​മേ​ശ് അ​ധ്യ​ക്ഷ​ത വഹിച്ചു . ഡ​യ​റ​ക്ട​ർ പ്ര​ഫ.​ഡോ.​വി.​എ​ച്ച്.​അ​ബ്ദു​ൽ സ​ലാം, എ​ന്‍റ​ർ​പ്രെ​ണർ​ഷി​പ് സെ​ൽ നോ​ഡ​ൽ ഓ​ഫീ​സ​ർ പ്ര​ഫ.​ജീ​ജ മേ​നോ​ൻ, ഐ​ഇ​ഇ​ഇ വു​മ​ണ്‍ സ്റ്റാ​ഫ് അ​ഡ്വൈ​സ​ർ ഡോ.​രാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡോ. ​ഫെ​മി​ദ അ​ലി, ഫെ​ജീ​ന ക​രിം എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു. 250 ഓ​ളം വി​ദ്യാ​ർ​ഥി​നി​ക​ൾ പ​ങ്കെ​ടു​ത്തു.

ഇ​ന്‍റ​ർ​ലോ​ക്ക് റോ​ഡ്

മ​ഞ്ചേ​രി: മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് പാ​ണ്ടി​ക്കാ​ട് റോ​ഡി​ൽ നി​ന്നു​ള്ള ന​വീ​ക​രി​ച്ച ഇ​ന്‍റ​ർ​ലോ​ക്ക് റോ​ഡ് നാളെ വൈ​കി​ട്ടു നാ​ലിന് ഉ​ദ്ഘാ​ട​നം ചെ​യ്യും. ന​വീ​ക​ര​ണതിതനായി റോ​ഡ് അ​ട​ച്ചി​ട്ട​താ​യി​രു​ന്നു.