സ​ർ​ഗോ​ത്സ​വ ഐ​ടി മേ​ള
Monday, October 21, 2019 12:03 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: സി​ബി​എ​സ്ഇ മ​ല​പ്പു​റം ജി​ല്ലാ സ​ർ​ഗോ​ത്സ​വ ഐ​ടി മേ​ള​യി​ൽ 72 ഇ​ന​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച​പ്പോ​ൾ 454 പോ​യി​ന്‍റുമാ​യി നി​ല​ന്പൂ​ർ പീ​വീ​സ് മോ​ഡ​ൽ സ്കൂ​ൾ ഒ​ന്നാം സ്ഥാ​ന​ത്തും 394 പോ​യി​ന്‍റുമാ​യി കോ​ട്ട​ക്ക​ൽ സേ​ക്ര​ഡ് ഹാ​ർ​ട്ട്് സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ര​ണ്ടാം സ്ഥാ​ന​ത്തും 376 പോ​യി​ന്‍റു​മാ​യി ക​രി​പ്പൂ​ർ എ​യ​ർ​പോ​ർ​ട്ട് സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മൂ​ന്നാം സ്ഥാ​ന​ത്തും 363 പോ​യി​ന്‍റു​മാ​യി പു​ത്ത​ന​ങ്ങാ​ടി സെ​ന്‍റ് ജോ​സ​ഫ് സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ നാ​ലാം സ്ഥാ​ന​ത്തും 343 പോ​യി​ന്‍റു​മാ​യി തി​രൂ​ർ ബെ​ഞ്ച് മാ​ർ​ക്ക് സ്കൂ​ൾ അ​ഞ്ചാം സ്ഥാ​ന​ത്തും തു​ട​രു​ന്നു.

ച​ല​ച്ചി​ത്ര​ക്വി​സ്

പെ​രി​ന്ത​ൽ​മ​ണ്ണ: കേ​ര​ള ച​ല​ച്ചി​ത്ര അ​ക്കാ​ഡ​മി, ഫി​ലിം സൊ​സൈ​റ്റി ഫെ​ഡ​റേ​ഷ​ൻ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കാ​ണി ഫി​ലിം സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​വ​ംബർ എട്ട്, ഒന്പത്,10 തി​യ​തി​ക​ളി​ൽ ച​ങ്ങ​രം​കു​ള​ത്ത് ന​ട​ക്കു​ന്ന ച​ല​ച്ചി​ത്രോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​മാ​യി ച​ല​ച്ചി​ത്ര​ക്വി​സ് ന​ട​ത്തു​ന്നു. 27ന് ഉച്ചക്കഴിഞ്ഞ് ര​ണ്ടി​നു ച​ങ്ങ​രം​കു​ളം ’കാ​ണി​സി​നി​മ’​യി​ൽ വ​ച്ചാ​ണ് മ​ത്സ​രം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9946878875, 9995418698 എ​ന്നീ ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്