കൈ​ത്താ​ങ്ങാ​യി കാ​ർ​ഷി​ക വി​ദ്യാ​ർ​ഥി​ക​ൾ
Monday, October 21, 2019 12:01 AM IST
ക​രു​വാ​ര​ക്കു​ണ്ട്: ക​രു​വാ​ര​ക്കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഒ​ലി​പ്പു​ഴ സം​ര​ക്ഷി​ക്കാന്‌ ആ​വി​ഷ്ക​രി​ച്ച പു​ന​ർ​ജ​നി പ​ദ്ധ​തി​ക്ക് സ​ഹാ​യ​വു​മാ​യി കാ​ർ​ഷി​ക വി​ദ്യാ​ർ​ഥി​ക​ൾ. കേ​ര​ളാ കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ലെ നാ​ലാം വ​ർ​ഷ ബി​രു​ദ​വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഒ​ലി​പ്പു​ഴ​യെ സം​ര​ക്ഷി​ക്കാ​ൻ പു​ത്ത​ൻ ആ​ശ​യ​ങ്ങ​ൾ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ​ക്ക് ന​ൽ​കി​യ​ത്.
2018 ലെ ​പ്ര​ള​യ​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​ച്ച മേ​ഖ​ല​ക​ളി​ൽ ഒ​ന്നാ​ണ് ക​രു​വാ​ര​ക്കു​ണ്ട്. പ​ഠ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഏ​ഴു ദി​വ​സ​ത്തേ​ക്ക് ക​രു​വാ​ര​ക്കു​ണ്ടി​ലെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ മേ​ഖ​ല​യി​ലെ പ്ര​ധാ​ന ജ​ല​സ്രോ​ത​സാ​യ ഒ​ലി​പ്പു​ഴ​യാ​ണ് പ​ഠ​ന​വി​ഷ​യ​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. പ്ര​ള​യാ​ന​ന്ത​രം ഒ​ലി​പ്പു​ഴ​യി​ലെ അ​വ​സ്ഥ കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക് വെ​ല്ലു​വി​ളി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​ന​ർ​ജ​നി പ​ദ്ധ​തി​ക്ക് പു​ത്ത​ൻ ആ​ശ​യ​ങ്ങ​ൾ ന​ൽ​കി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ ച​ർ​ച്ച ന​ട​ത്തി​യ​ത്.
വി​ദ്യാ​ർ​ഥി​ക​ൾ പ​ക​ർ​ന്ന ആ​ശ​യ​ങ്ങ​ൾ ക​ർ​ഷ​ക​ർ​ക്ക് ഏ​റെ സ​ഹാ​യ​ക​ര​മാ​കു​മെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും വി​ല​യി​രു​ത്തി. ഇ​തു സം​ബ​ന്ധി​ച്ച് ന​ട​ന്ന യോ​ഗ​ത്തി​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ഷൗ​ക്ക​ത്ത​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​
അം​ഗ​ങ്ങ​ളാ​യ ഐ.​ടി.​സാ​ജി​ത, കെ.​ജ​മീ​ല അ​ഷ്റ​ഫ്, പ്ര​വീ​ണ്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.