പ്ര​വ​ർ​ത്ത​ന​മി​ക​വി​ന് അം​ഗീ​കാ​രം; ബെ​ന്നി തോ​മ​സി​ന് എ​ൻ​എ​സ്എ​സ് അ​വാ​ർ​ഡ്
Monday, October 21, 2019 12:01 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മ​ല​പ്പു​റം ജി​ല്ല​യി​ലെ മി​ക​ച്ച എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ​ക്കു​ള്ള സം​സ്ഥാ​ന വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ന്‍റെ പു​ര​സ്കാ​രം പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പ​ക​ൻ ബെ​ന്നി തോ​മ​സി​ന്. തി​രു​വ​ന​ന്ത​പു​രം കോ​ട്ട​ണ്‍​ഹി​ൽ ഗ​വ.​ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​ദ്ദേ​ഹം പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി. വി​ദ്യാ​ർ​ഥി​ക​ളി​ലും പൊ​തു​സ​മൂ​ഹ​ത്തി​ലും ഗു​ണ​പ​ര​മാ​യ മാ​റ്റ​ങ്ങ​ൾ​ക്കു വ​ഴി​തെ​ളി​ച്ച വ്യ​ത്യ​സ്ത​ത​യാ​ർ​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ബെ​ന്നി തോ​മ​സി​നെ അ​വാ​ർ​ഡി​ന് അ​ർ​ഹ​നാ​ക്കി​യ​ത്.
മൂ​ന്നു​വ​ർ​ഷ​മാ​യി നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​പ്രോ​ഗ്രാം ഓ​ഫീ​സ​റാ​യി ക​ർ​മ​രം​ഗ​ത്ത് സ​ജീ​വ​മാ​ണ് സ്കൂ​ളി​ലെ ഇം​ഗ്ലി​ഷ് അ​ധ്യാ​പ​ക​നായ ബെ​ന്നി തോ​മ​സ്. കാ​ർ​ഷി​ക​മേ​ഖ​ല​യി​ൽ ജി​ല്ലാ, സം​സ്ഥാ​ന​ത​ല​ങ്ങ​ളി​ൽ പ​രി​യാ​പു​രം സ്കൂ​ളി​നും സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ൾ നേ​ടി​. സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യോ​ടെ ബെ​ന്നി മാ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്കൂ​ളി​ലൊ​രു​ക്കി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് വി​ജ​യ​ത്തി​ലേ​ക്ക് വ​ഴി​യൊ​രു​ക്കി​യ​ത്.
പ്ലാ​സ്റ്റി​ക് നി​ർ​മാ​ർ​ജ​നം, കി​ണ​ർ നി​റ, ജൈ​വ പ​ച്ച​ക്ക​റി, കാ​ൻ​സ​ർ ബോ​ധ​വ​ത്ക​ര​ണം, ര​ക്ത​ദാ​ന​സേ​ന, പ്ര​ള​യ​കാ​ല​ത്തെ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, കേ​ശ​ദാ​നം, മെ​ഡി​ക്ക​ൽ ക്യാം​പു​ക​ൾ, മീ​ൻ വ​ള​ർ​ത്ത​ൽ, വെ​ട്ട​ത്തൂ​ർ ആ​കാ​ശ​പ്പ​റ​വ​യി​ലെ ജൈ​വ​കൃ​ഷി, സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​പ്പാ​ക്കി​യ ഗ്രാ​മ​വി​ക​സ​ന​പ​ദ്ധ​തി​ക​ൾ, ബോ​ധ​വ​ത്ക​ര​ണ​ക്യാം​പു​ക​ൾ എ​ന്നി​വ​യെ​ല്ലാം ശ്ര​ദ്ധേ​യ​മാ​യ നേ​ട്ട​ങ്ങ​ളാ​ണ്. സ്കൂ​ളി​ൽ ന​ട​ന്ന അ​നു​മോ​ദ​ന സ​മ്മേ​ള​ന​ത്തി​ൽ മാ​നേ​ജ​ർ ഫാ.​ജേ​ക്ക​ബ് കൂ​ത്തൂ​ർ പൊ​ന്നാ​ട​യ​ണി​യി​ച്ച് ഉ​പ​ഹാ​രം ന​ൽ​കി.
പ്രി​ൻ​സി​പ്പ​ൽ ബെ​നോ തോ​മ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് റെ​ജി പാ​ണം​പ​റ​ന്പി​ൽ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി പി.​ജി ജാ​ൻ​സി, കെ.​എം.​ജോ​ഷി, പി.​അ​ജോ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മ​ങ്ക​ട ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഇം​ഗ്ലീ​ഷ് അ​ധ്യാ​പി​ക സി.​നി​ഷ​യാ​ണ് ഭാ​ര്യ: മ​ക്ക​ൾ:​ദി​യ, എ​ബി​ൻ.