ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു പ​ത്തു പേ​ർ​ക്കു പ​രി​ക്ക്
Sunday, October 20, 2019 12:12 AM IST
ച​ങ്ങ​രം​കു​ളം: സം​സ്ഥാ​ന പാ​ത​യി​ൽ കോ​ലി​ക്ക​ര​യി​യി​ൽ സ്വ​കാ​ര്യ ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു പ​ത്തു പേ​ർ​ക്കു പ​രി​ക്കേ​റ്റു. ബ​സ് യാ​ത്ര​ക്കാ​രാ​യ കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി അ​ന​സ് (17), വേ​ങ്ങ​ര സ്വ​ദേ​ശി​നി ഹ​സീ​ന ബാ​നു (40), ക​ണ്ട​ന​കം സ്വ​ദേ​ശി റ​ക്കീ​ബ് (35), കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി സ​തീ​ഷ് (57), പു​റ​ങ്ങ് സ്വ​ദേ​ശി ഷി​യാ​സ് (18), അ​ങ്ങാ​ടി​പ്പു​റം സ്വ​ദേ​ശി ഹ​രീ​ഷ് (45), പൊ​ന്നാ​നി സ്വ​ദേ​ശി റീ​ഷ്ന (17) വ​ര​വൂ​ർ സു​ബൈ​ർ (31), പൊ​ന്നാ​നി സ്വ​ദേ​ശി സൈ​നു​ദീ​ൻ (32), രാ​മ​നാ​ട്ടു​ക​ര സ്വ​ദേ​ശി സ​ച്ചി​ൻ (21) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​വ​രെ നാ​ട്ടു​കാ​രും യാ​ത്ര​ക്കാ​രും ചേ​ർ​ന്നു ച​ങ്ങ​രം​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കു​റ്റി​പ്പു​റം -തൃ​ശൂ​ർ സം​സ്ഥാ​ന പാ​ത​യി​ൽ മ​ല​പ്പു​റം ജി​ല്ലാ അ​തി​ർ​ത്തി​യാ​യ കോ​ലി​ക്ക​ര​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴു മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ടം. കോ​ഴി​ക്കോ​ട്ടു നി​ന്നു തൃ​ശൂ​രി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്ന എ​വ​ർ​ഗ്രീ​ൻ എ​ന്ന ബ​സ് തൃ​ശൂ​ർ ഭാ​ഗ​ത്തു നി​ന്നു കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്കു പോ​കു​ന്ന ലോ​റി​യി​ലി​ടി​ച്ചാ​ണ് അ​പ​ക​ടം. പൊ​ട്ടി​യ ചി​ല്ലു​ക​ൾ ത​ല​യി​ലും ശ​രീ​ര​ത്തി​ലും ത​റ​ച്ചാ​ണ് പ​ല​ർ​ക്കും പ​രി​ക്കേ​റ്റ​ത്.