ട്രെ​യി​ൻ ടി​ക്ക​റ്റ് ക​രി​ഞ്ച​ന്ത​യി​ൽ : യു​വാ​വ് അ​റ​സ്റ്റി​ൽ
Sunday, October 20, 2019 12:11 AM IST
മ​ഞ്ചേ​രി: ട്രെ​യി​ൻ ടി​ക്ക​റ്റ് ക​രി​ഞ്ച​ന്ത​യി​ൽ വി​ൽ​പ്പ​ന ന​ട​ത്തി​യെ​ന്ന കേ​സി​ൽ യു​വാ​വി​നെ റെ​യി​ൽ​വേ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചെ​മ്മാ​ട് എ​ക്സ​ല​ന്‍റ് ഓ​ണ്‍​ലൈ​ൻ സ​ർ​വീ​സ​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ട​മ കൊ​ല​ഞ്ചേ​രി മു​ഹ​മ്മ​ദ് ഖു​ബൈ​ദി (29)നെ​യാ​ണ് ഷൊ​ർ​ണൂ​ർ റെ​യി​ൽ​വേ പോ​ലീ ലീ​സ് ഇ​ന്ന​ലെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഓ​ണ്‍​ലൈ​നി​ലൂ​ടെ റെ​യി​ൽ​വേ ടി​ക്ക​റ്റു​ക​ൾ സ​ന്പാ​ദി​ച്ച് അ​വ കൂ​ടി​യ വി​ല​ക്ക് വി​ൽ​പ്പ​ന ന​ട​ത്തി സാ​ന്പ​ത്തി​ക നേ​ട്ട​മു​ണ്ടാ​ക്കി​യെ​ന്നാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ​യു​ള്ള കേ​സ്. പ്ര​തി​യെ മ​ഞ്ചേ​രി ചീ​ഫ് ജു​ഡീ​ഷൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.