ത​ണ്ണി​ക്ക​ട​വി​ൽ കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷം: ക​ർ​ഷ​ക​ർ പ്ര​ക്ഷോ​ഭ​ത്തി​നൊരുങ്ങുന്നു
Sunday, October 20, 2019 12:11 AM IST
എ​ട​ക്ക​ര: കാ​ട്ടാ​ന​ശ​ല്യ​ത്തി​ൽ പൊ​റു​തി​മു​ട്ടി​യ ത​ണ്ണി​ക്ക​ട​വി​ലെ ക​ർ​ഷ​ക​ർ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്. വെ​ള്ളി​യാ​ഴ്ച രാ​ത്രി ത​ലാ​പ്പി​ൽ അ​ല​വി, പു​ല്ല​ഞ്ചേ​രി ഭാ​സ്ക​ര​ൻ, അ​ങ്ക​പ്പ​ള്ളി ഉ​സ്മാ​ൻ, ച​ക്കാ​ല​ക്ക​ൽ അ​ബ്ദു​ള്ള, കൂ​മ​ഞ്ചേ​രി ഖാ​ലി​ദ്, കോ​ന്നാ​ട​ൻ ആ​ലി മു​ഹ​മ്മ​ദ് എ​ന്നി​വ​രു​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ലി​റ​ങ്ങി​യ കാ​ട്ടാ​ന​ക്കൂ​ട്ടം റ​ബ​ർ, വാ​ഴ, തെ​ങ്ങ്, ക​മു​ക് എ​ന്നി​വ​യാ​ണ് ന​ശി​പ്പി​ച്ച​ത്. ജ​ന​വാ​സ കേ​ന്ദ്ര​ത്തോ​ടു ചേ​ർ​ന്നു വ​നാ​തി​ർ​ത്തി​യി​ൽ ര​ണ്ടു കി​ലോ​മീ​റ്റ​ർ ഫെ​ൻ​സി​ംഗ് നി​ർ​മി​ക്ക​ണ​മെ​ന്നും പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി കി​ട​ക്കു​ന്ന അ​ഞ്ച് കി​ലോ​മീ​റ്റ​ർ ഫെ​ൻ​സി​ംഗ് അ​റ്റ​കു​റ്റ​പ്പണി ന​ട​ത്തി കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്നും ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു. കാ​ട്ടാ​ന​ശ​ല്യം ത​ട​യാ​ൻ വ​നം ജീ​വ​ന​ക്കാ​രെ പ്ര​ദേ​ശ​ത്ത് നി​യോ​ഗി​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം റേ​ഞ്ച് ഓ​ഫീ​സ് മാ​ർ​ച്ച് അ​ട​ക്ക​മു​ള്ള സ​മ​ര​മു​റ​ക​ൾ സ്വീ​ക​രി​ക്കേ​ണ്ടി​വ​രു​മെ​ന്നും വാ​ർ​ഡ് അം​ഗം സ​ക്കീ​ർ പോ​ക്കാ​വി​ൽ പ​റ​ഞ്ഞു.