പ്ര​ള​യ​ം: റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ മ​ഴ നീ​ങ്ങി​യാ​ൽ പു​ന​രാ​രം​ഭി​ക്കും
Sunday, October 20, 2019 12:11 AM IST
മ​ല​പ്പു​റം: പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന ജി​ല്ല​യി​ലെ റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പണി​ മ​ഴ നീ​ങ്ങി​യാ​ൽ ഉ​ട​ൻ പു​ന​രാ​രം​ഭി​ക്കു​മെ​ന്നും അ​വ ഡി​സം​ബ​ർ 31 ന​കം പൂ​ർ​ത്തീ​ക​രി​ച്ചു പൂ​ർ​ണ​മാ​യും ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കു​മെ​ന്നും മ​ഞ്ചേ​രി ഡി​വി​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ജി.​ഗീ​ത അ​റി​യി​ച്ചു. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നു കീ​ഴി​ലു​ള്ള റോ​ഡു​ക​ളാ​ണ് പു​നഃ​സ്ഥാ​പി​ക്കു​ക.

പ്ര​ള​യ​ത്തി​ൽ ഡി​വി​ഷ​നു കീ​ഴി​ൽ ത​ക​ർ​ന്ന 132 റോ​ഡു​ക​ളും പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​ന്‍റെ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളാ​യി. കേ​ടു​പാ​ടു​ക​ൾ വ​ന്ന ഭാ​ഗ​ങ്ങ​ളാ​ണ് ഉ​ട​ൻ പു​ന​ർ​നി​ർ​മി​ക്കാ​ൻ സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​യി​ട്ടു​ള്ള​ത്. ജി​ല്ല​യി​ലെ 16 മ​ണ്ഡ​ല​ങ്ങ​ളി​ലെ റോ​ഡ് അ​റ്റ​കു​റ്റ​പ​ണി​ക​ൾ​ക്കാ​യി സ​ർ​ക്കാ​ർ ആ​ദ്യ​ഘ​ട്ട​ത്തി​ൽ 10.7 കോ​ടി രൂ​പ​യും ര​ണ്ടാം ഘ​ട്ട​ത്തി​ൽ 21.5 കോ​ടി രൂ​പ​യു​മാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. തൃ​ശൂ​ർ -കു​റ്റി​പ്പു​റം, പെ​രു​ന്പി​ലാ​വ് -നി​ല​ന്പൂ​ർ, കോ​ഴി​ക്കോ​ട്- നി​ല​ന്പൂ​ർ - ഗൂ​ഡ​ല്ലൂ​ർ റോ​ഡു​ക​ൾ എ​ന്നി​വ​യാ​ണ് അ​റ്റ​കു​റ്റ​പ്പണി​ക​ൾ ന​ട​ത്തു​ന്ന ജി​ല്ല​യി​ലെ പ്ര​ധാ​ന റോ​ഡു​ക​ൾ. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ കൂ​ടാ​തെ ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു കീ​ഴി​ലെ റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ​ണി​ക​ളും ന​ട​ക്കും. റോ​ഡ് നി​ർ​മാ​ണ​ത്തി​നു ഏ​റ്റ​വും പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​യും രീ​തി​ക​ളും ഉ​പ​യോ​ഗി​ക്കും. പു​തി​യ റോ​ഡു​ക​ളു​ടെ നി​ർ​മാ​ണ​വും നി​ല​വി​ലെ റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ​ണി​ക​ളും വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് ന​ട​ക്കു​ക.

മ​ണ്ണി​ടി​ച്ചി​ലും വെ​ള്ള​ക്കെ​ട്ടു​മൂ​ലം ഏ​റ്റ​വും കൂ​ടു​ത​ൽ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ നി​ല​ന്പൂ​ർ മേ​ഖ​ല​യി​ലെ വ​ഴി​ക്ക​ട​വ്-​നാ​ടു​കാ​ണി​ചു​രം​റോ​ഡ് (11.60 കി.​മീ.), അ​ക​ന്പാ​ടം-​പാ​താ​ർ റോ​ഡ് തു​ട​ങ്ങി​യ​വ പു​ന:​സ്ഥാ​പി​ച്ചു വ​രു​ന്നു. നാ​ടു​കാ​ണി ചു​രം റോ​ഡി​ൽ ത​ട​സ​മാ​യി നി​ന്ന വ​ൻ​പാ​റ​ക​ൾ പൊ​ട്ടി​ച്ചു മാ​റ്റി​യും മ​ണ്ണും മ​ര​ങ്ങ​ളും നീ​ക്കം ചെ​യ്തും റോ​ഡ് താ​ത്കാ​ലി​ക​മാ​യി ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കി​യി​ട്ടു​ണ്ട്. കൂ​ടാ​തെ ജി​ല്ല​യി​ൽ ത​ക​ർ​ന്ന ക​ലു​ങ്കു​ക​ളും സം​ര​ക്ഷ​ണ ഭി​ത്തി​ക​ളു​ടെ​യും പു​ന​നി​ർ​മാ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

16 ക​ലു​ങ്കു​ക​ളും, 1030 മീ​റ്റ​റോ​ളം സം​ര​ക്ഷ​ണ ഭി​ത്തി​യു​മാ​ണ് പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്നി​ട്ടു​ള്ള​ത്. 2019 ഓ​ഗ​സ്റ്റ് മാ​സ​ത്തി​ലു​ണ്ടാ​യ ക​ന​ത്ത മ​ഴ​യും ഉ​രു​ൾ​പൊ​ട്ട​ലും മൂ​ലം ഡി​വി​ഷ​നു കീ​ഴി​ലെ 2372 കി.​മീ. നീ​ള​ത്തി​ലു​ള്ള 490 വി​വി​ധ ത​രം റോ​ഡു​ക​ളി​ൽ 132 റോ​ഡു​ക​ൾ ഏ​ക​ദേ​ശം 414.76 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ലാ​ണ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നി​ട്ടു​ള്ള​ത്.