വീ​ട് നി​ർ​മി​ച്ചു ന​ൽ​കി
Sunday, October 20, 2019 12:11 AM IST
നി​ല​ന്പൂ​ർ: പ്ര​ള​യാ​ന​ന്ത​ര പു​ന​ര​ധി​വാ​സ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പീ​പ്പി​ൾ​സ് ഫൗ​ണ്ടേ​ഷ​ൻ ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ മ​തി​ൽ​മൂ​ല​യി​ൽ നി​ർ​ധ​ന കു​ടും​ബ​ത്തി​ന് വീ​ട് നി​ർ​മി​ച്ച് ന​ൽ​കി. എ​ള​ന്പി​ലാ​ശേ​രി അ​ബ്ദു​ൾ അ​സീ​സി​നു ന​ൽ​കി​യ വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​ന ച​ട​ങ്ങ് ജ​മാ​അ​ത്തെ ഇ​സ്ലാ​മി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ലീം മ​ന്പാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. പീ​പ്പി​ൾ​സ് ഫൗ​ണ്ടേ​ഷ​ൻ ജി​ല്ല കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി. ​അ​ബൂ​ബ​ക്ക​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ചാ​ലി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി. ഉ​സ്മാ​ൻ, ഉ​പാ​ധ്യ​ക്ഷ എം.​ടി. ല​സ്ന, ജ​മാ​അ​ത്തെ ഇ​സ്ലാ​മി ചു​ങ്ക​ത്ത​റ ഏ​രി​യ പ്ര​സി​ഡ​ന്‍റ് സി. ​ഉ​സ്മാ​ൻ, കെ. ​ഇ​ല്ല്യാ​സ്, ഉ​മ​ർ സ​ഖാ​ഫി, കെ.​ടി. നൗ​ഷാ​ദ്, ഡോ.​കെ. അ​ബ്ദു​ൾ വ​ഹാ​ബ്, എ.​പി. മു​ഹ​മ്മ​ദാ​ലി, എ. ​മൂ​സ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.