ഉ​പ​ജി​ല്ല ക​രാ​ട്ടെ ചാന്പ്യൻ​ഷി​പ്പ്
Saturday, October 19, 2019 12:21 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പു​ലാ​മ​ന്തോ​ൾ ഐ​എ​സ്കെ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പെ​രി​ന്ത​ൽ​മ​ണ്ണ, മ​ങ്ക​ട ഉ​പ​ജി​ല്ല​ക​ളി​ലെ ക​രാ​ട്ടെ ചാന്പ്യൻ​ഷി​പ്പ് പെ​രി​ന്ത​ൽ​മ​ണ്ണ എ​ഇ​ഒ സി​റാ​ജു​ദ്ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പെ​രി​ന്ത​ൽ​മ​ണ്ണ ഉ​പ​ജി​ല്ല​യി​ൽ ജി​എ​ച്ച്എ​സ്എ​സ് പു​ലാ​മ​ന്തോ​ൾ ഒ​ന്നാം സ്ഥാ​ന​വും ജി​എ​ച്ച്എ​സ്എ​സ് കു​ന്ന​ക്കാ​വ് ര​ണ്ടാം​സ്ഥാ​ന​വും ജി​എ​ച്ച്എ​സ് പെ​രി​ന്ത​ൽ​മ​ണ്ണ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.
മ​ങ്ക​ട ഉ​പ​ജി​ല്ല​യി​ൽ സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സ് പ​രി​യാ​പു​രം ഒ​ന്നാം സ്ഥാ​ന​വും എ​ൻ​സി​ടി ഇം​ഗ്ലീ​ഷ് മീ​ഡി​യം വേ​രും​പു​ലാ​ക്ക​ൽ ര​ണ്ടാം സ്ഥാ​ന​വും ജി​വി​എ​ച്ച്എ​സ്എ​സ് മ​ക്ക​ര​പ്പ​റ​ന്പ് മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.
മ​ത്സ​ര​ത്തി​ന് ജി​ല്ലാ ക​രാ​ട്ടെ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ച​ന്ദ്ര​ൻ, പ്ര​സി​ഡ​ന്‍റ് സാ​ന്തോ​ഷ്, ശി​വാ​ന​ന്ദ​ൻ, പ്ര​സാ​ദ്, ഷാ​ഫി വീ​ന്പൂ​ർ, മു​ഹ​മ്മ​ദ​ലി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ന​വം​ബ​ർ ര​ണ്ടി​ന് മ​ല​പ്പു​റം പ്രി​യ​ദ​ർ​ശി​നി ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ വ​ച്ച് ന​ട​ക്കു​ന്ന മ​ല​പ്പു​റം ജി​ല്ലാ മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യ​വ​ർ പ​ങ്കെ​ടു​ക്കും.