പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ർ ചോ​ർ​ന്ന് വ​ൻ​പൊ​ട്ടി​ത്തെ​റി
Saturday, October 19, 2019 12:20 AM IST
മ​ല​പ്പു​റം: മ​ല​പ്പു​റം കു​ന്നു​മ്മ​ലി​ൽ ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​ന് എ​തി​ർ​വ​ശ​ത്തെ കൂ​ൾ​ബാ​റി​ൽ പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ർ ചോ​ർ​ന്ന് വ​ൻ​പൊ​ട്ടി​ത്തെ​റി. ജീ​വ​ന​ക്കാ​ർ പ​ള്ളി​യി​ൽ പോ​യ​തി​നാ​ൽ ആ​ള​പാ​യം ഒ​ഴി​വാ​യി. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നേ​കാ​ലോ​ടെ​യാ​ണ് ഉ​ഗ്ര​ശ​ബ്ദ​ത്തോ​ടെ പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യ​ത്.
ക​ട പൂ​ർ​ണ​മാ​യും അ​ട​ച്ചി​ട്ട​തി​നാ​ൽ ശ​ക്ത​മാ​യ വാ​ത​ക സ​മ്മ​ർ​ദ്ദ​ത്തെ തു​ട​ർ​ന്ന് ക​ട​യു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള ഷ​ട്ട​റു​ക​ൾ തകർന്നു. വെ​ള്ളി​യാ​ഴ്ച ആ​യ​തി​നാ​ൽ 12.30ന് ​ക​ട​യ​ട​ച്ച് ജീ​വ​ന​ക്കാ​ർ പ​ള്ളി​യി​ൽ പോ​യി​രു​ന്നു. ഈ​സ​മ​യം ക​ട​യ്ക്ക് സ​മീ​പ​വും ആ​ളു​ക​ളി​ല്ലാ​യി​രു​ന്നു. അ​ടു​ക്ക​ള പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചു. മു​ൻ​ഭാ​ഗം ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നി​ട്ടു​ണ്ട്. സ​മീ​പ​ത്തെ കെ​ട്ടി​ട​ങ്ങ​ളി​ലെ ക​ട​ക​ൾ​ക്കും ഓ​ഫീ​സു​ക​ൾ​ക്കും നേ​രി​യ പ​രി​ക്കു​ണ്ട്.
നാ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് മ​ല​പ്പു​റം ഫ​യ​ർ​ഫോ​ഴ്സെ​ത്തി ഗ്യാ​സ് ചോ​ർ​ച്ച നി​യ​ന്ത്രി​ച്ച് തീ​യ​ണ​യ്ച്ചു. ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ അ​ടി​യ​ന്തര ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ദു​ര​ന്ത വ്യാ​പ്തി കു​റ​ച്ചു. ന​ഗ​ര​ത്തി​ലെ ഏ​റെ തി​ര​ക്കു​പി​ടി​ച്ച സ്ഥ​ല​മാ​ണി​ത്. ല​ക്ഷ​ങ്ങ​ളു​ടെ നാ​ശ​ന​ഷ്ട​മാ​ണ് ക​ട​യ്ക്കു​ണ്ടാ​യ​ത്.