വ്യാ​പാ​രി​യെ സം​ഘം ചേ​ർ​ന്ന് അ​ക്ര​മി​ച്ചാ​തായി പ​രാ​തി
Saturday, October 19, 2019 12:20 AM IST
മ​ഞ്ചേ​രി: വ്യാ​പാ​രി​യെ നാ​ലം​ഗ സം​ഘം പി​ന്തു​ട​ർ​ന്ന് അ​ക്ര​മി​ച്ച​താ​യി പ​രാ​തി. അ​രീ​ക്കോ​ട് കു​നി​യി​ൽ മാം​സ വി​ൽ​പ്പ​ന​ക്കാ​ര​നാ​യ കു​നി​യി​ൽ വേ​ലി​പ്പു​റ​വ​ൻ പു​ൽ​പ്പ​റ​ന്പി​ൽ ഫ​സ​ലു​ള്ള​യെ​യാ​ണ് (42) നാ​ലം​ഗ സം​ഘം അ​ക്ര​മി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച അ​ഞ്ച് മ​ണി​യോ​ടെ കു​നി​യി​ൽ അ​ങ്ങാ​ടി​യി​ലാ​ണ് സം​ഭ​വം. മാം​സ വി​ൽ​പ​ന ന​ട​ത്തു​ന്ന ഫ​സ​ലു​ള്ള ത​ന്‍റെ ക​ട​യി​ലേ​ക്ക് രാ​വി​ലെ മാം​സം എ​ത്തി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. കാ​റി​ലെ​ത്തി​യ സം​ഘം ആ​ദ്യം ഫ​സ​ലു​ള്ള​ക്ക് നേ​രെ മു​ള​ക് പൊ​ടി എ​റി​ഞ്ഞെ​ങ്കി​ലും ഒ​ഴി​ഞ്ഞു​മാ​റു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ഇ​രു​ന്പ് ക​ന്പി ഉ​പ​യോ​ഗി​ച്ച് കാ​ലി​നും തോ​ളി​നും മ​ർ​ദി​ച്ചു. ഇ​തി​നി​ടെ ഓ​ടി മാ​റി​യ ഫ​സ​ലു​ള്ള ഒ​ച്ച​വെ​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ അ​ക്ര​മി സം​ഘം ര​ക്ഷ​പ്പെ​ട്ടു. അ​രീ​ക്കോ​ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.