ജ​ന​മൈ​ത്രി പോ​ലീ​സ് കൂ​ട്ട​യോ​ട്ടം ന​ട​ത്തി
Saturday, October 19, 2019 12:20 AM IST
ക​രു​വാ​ര​ക്കു​ണ്ട്: ജ​ന​മൈ​ത്രി പോ​ലി​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​ക്ടോ​ബ​ർ 21 ന് ​ന​ട​ത്തു​ന്ന സ്മൃ​തി ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് കൂ​ട്ട​യോ​ട്ടം സം​ഘ​ടി​പ്പി​ച്ചു. പു​ന്ന​ക്കാ​ട് ചു​ങ്കം മു​ത​ൽ കി​ഴ​ക്കേ​ത​ല ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​രം വ​രെ ന​ട​ന്ന കൂ​ട്ട​യോ​ട്ടം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ഷൗ​ക്ക​ത്ത​ലി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. സേ​വ​ന​ത്തി​നി​ടെ ര​ക്ത​സാ​ക്ഷി​ത്വം വ​രി​ച്ച പോ​ലി​സ് അ​ർ​ധ​സൈ​നി​ക വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ആ​ദ​ര മ​ർ​പ്പി​ച്ച് ക​രു​വാ​ര​ക്കു​ണ്ട് ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 21 ന് ​സ്മൃ​തി ദി​നം ആ​ച​രി​ക്കു​ക​യാ​ണ്. ഇ​തി​ന്‍റെ പ്ര​ചാ​ര​ണാ​ർ​ത്ഥ​മാ​ണ് തു​വ്വൂ​ർ, ക​രു​വാ​ര​ക്കു​ണ്ട് ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ലെ എ​സ്പി​സി വി​ദ്യാ​ർ​ഥി​ക​ൾ, ട്രോ​മാ​കെ​യ​ർ പ്ര​വ​ർ​ത്ത​ക​ർ, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്ത കൂ​ട്ട​യോ​ട്ടം ന​ട​ന്ന​ത്. പു​ന്ന​ക്കാ​ട് ചു​ങ്കം മു​ത​ൽ കി​ഴ​ക്കേ​ത​ല ബ​സ് സ്റ്റാ​ന്‍റ് പ​രി​സ​രം വ​രെ​യു​ള്ള മൂ​ന്ന് കി​ലോ​മീ​റ്റ​റി​ലാ​യി​രു​ന്നു കൂ​ട്ട​യോ​ട്ടം. അ​ഡീ​ഷ​ണ​ൽ എ​സ്ഐ കെ.​എ​ഫ്.​ബാ​വ​ൻ, ഉ​ദ്യോ​ഗ​സ്ഥ​രാ​യ എം.​കെ.​ര​വി, അ​ല​വി ക​ണ്ണ​ൻ കു​ഴി, സൈ​ലേ​ഷ് ജോ​ണ്‍, ബി​ജേ​ഷ്, അ​ൻ​വ​ർ, അ​ഭി​ജി​ത്ത്, ട്രോ​മാ​കെ​യ​ർ പ്ര​വ​ർ​ത്ത​ക​രാ​യ നാ​ണി​പ്പ ഇ​രി​ങ്ങാ​ട്ടി​രി ,റ​ഷീ​ദ്, കു​ഞ്ഞു​ട്ടി പു​ൽ​വെ​ട്ട തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.