എടക്കര: മൂത്തേടം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ മൂന്ന് കോടി രൂപ ചെലവിൽ നിർമിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനവും സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് യൂണിറ്റും പി.വി.അൻവർ എംഎൽഎ ഉദ്ഘാടനം ചെയ്തു. സ്കൂളിന്റെ വികസനപ്രവർത്തനങ്ങൾക്കായി ഒരു കോടി രൂപകൂടി അനുവദിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്തംഗം സറീന മുഹമ്മദലി അധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോഓർഡിനേറ്റർ എം. മണി റിപ്പോർട്ട് അവതരിപ്പിച്ചു. മൂത്തേടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി.രാധാമണി, വൈസ് പ്രസിഡന്റ് എ.ടി.റെജി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഉഷ സന്തോഷ്, പി.ഇൽമുന്നിസ, പഞ്ചായത്തംഗങ്ങളായ ഇ.സൈറാബാനു, കെ.സുബൈദ, എൻ.പി. മജീദ്, നഹാസ്ബാബു കമരിയൻ, ഷൈല രാജൻ, ടി.അനീഷ്, എൻ.കെ.കുഞ്ഞുണ്ണി, എ.പി.ശിഹാബ്, ബീന ജോണ്സണ്, പി.ടി.എ പ്രസിഡൻറ് വി.കെ.ഷാനവാസ്, എസ്.എം.സി ചെയർമാൻ മുസ്തഫ വലിയാട്ടിൽ, കെ.സക്കീന, മലപ്പുറം ഡി.ഡി.ഇ കെ.എസ്.കുസുമം, വണ്ടൂർ ഡി.ഇ.ഒ രേണുകദേവി, വിവിധ കക്ഷിനേതാക്കളായ പി.ഉസ്മാൻ, വി.പി.അഹമ്മദ്കുട്ടി, വടക്കൻ സുലൈമാൻ ഹാജി, കെ.അറമുഖൻ, പ്രിൻസിപ്പൽ ഇൻ ചാർജ് അബ്ദുൽ അസീസ്, പ്രധാനാധ്യാപകൻ കെ.കെ. ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.