ഫോ​റ​സ്റ്റ് ഒൗ​ട്ട്പോ​സ്റ്റി​ലെ​ത്തി​ച്ച പെ​രു​ന്പാ​ന്പ് ച​ത്ത നി​ല​യി​ൽ
Saturday, October 19, 2019 12:17 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: നാ​ട്ടു​കാ​ർ ചാ​ക്കി​ൽ കെ​ട്ടി വെ​ട്ട​ത്തൂ​ർ ഫോ​റ​സ്റ്റ് ഒൗ​ട്ട്പോ​സ്റ്റി​ലെ​ത്തി​ച്ച പെ​രു​ന്പാ​ന്പ് ച​ത്ത നി​ല​യി​ൽ. പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ രം​ഗ​ത്തെ​ത്തി​യ​തോ​ടെ മേ​ലാ​റ്റൂ​രി​ൽ നി​ന്നും പോ​ലീ​സും ക​രു​വാ​ര​കു​ണ്ടി​ൽ നി​ന്നും വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി.
ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തു​ന്ന​തി​നു മു​ൻ​പ് കു​ഴി​ച്ചി​ട്ട പാ​ന്പി​നെ നാ​ട്ടു​കാ​രു​ടെ പ​രാ​തി​യി​ൽ പു​റ​ത്തെ​ടു​ത്തു. ഇ​ന്നു രാ​വി​ലെ​യാ​ണ് സം​ഭ​വം. ര​ണ്ട് ദി​വ​സ​മാ​യി സ​മീ​പ​വാ​സി​ക​ൾ​ക്ക് ദു​ർ​ഗ​ന്ധം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് വെ​ട്ട​ത്തൂ​ർ ഒൗ​ട്ട്പോ​സ്റ്റി​ന് സ​മീ​പം ചാ​ക്കി​ൽ കെ​ട്ടി​യ പെ​രു​ന്പാ​ന്പ് ച​ത്ത നി​ല​യി​ൽ ക​ണ്ട​ത്. ഇ​ത് അ​റി​ഞ്ഞ നാ​ട്ടു​കാ​ർ വ​നം വ​കു​പ്പി​നെ വി​വ​രം അ​റി​യി​ച്ചു. സം​ഭ​വം വി​വാ​ദ​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തു​ന്ന​തി​ന് മു​ൻ​പ് ച​ത്ത നി​ല​യി​ൽ ചാ​ക്കി​ൽ ക​ണ്ടെ​ത്തി​യ പെ​രു​ന്പാ​ന്പി​നെ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​ൻ കു​ഴി​ച്ചു മൂ​ടി. ഇ​തോ​ടെ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​നും നാ​ട്ടു​കാ​രും ത​മ്മി​ൽ പ്ര​ശ്ന​മാ​യി. താ​ൻ കു​ഴി​ച്ചി​ട്ട​ത് വെ​രു​കാ​ണെ​ന്ന് ഇ​യാ​ൾ പ​റ​ഞ്ഞ​തോ​ടെ പ്ര​ശ്നം കൂ​ടു​ത​ൽ വ​ഷ​ളാ​യി. തു​ട​ർ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തു​ന്ന​ത് വ​രെ നാ​ട്ടു​കാ​ർ കു​ഴി​ച്ചി​ട്ട പാ​ന്പി​ന് സ​മീ​പം കാ​വ​ലി​രു​ന്നു. തു​ട​ർ​ന്ന് മേ​ലാ​റ്റൂ​രി​ൽ നി​ന്ന് പോ​ലീ​സും ക​രു​വാ​ര​ക്കു​ണ്ട് സ്റ്റേ​ഷ​നി​ൽ നി​ന്നും വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി​യ​തോ​ടെ കു​ഴി​ച്ചി​ട്ട​തെ​ന്താ​ണെ​ന്ന് അ​റി​യ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ർ​ന്ന് കു​ഴി തു​റ​ന്ന് പാ​ന്പി​നെ പു​റ​ത്തെ​ടു​ത്തു. ചാ​ക്കി​ൽ കെ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു പെ​രു​ന്പാ​ന്പ്. വ​നം വ​കു​പ്പ് തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. കാ​ളി​കാ​വ് റേ​ഞ്ചി​ൽ പെ​ട്ട ക​രു​വാ​ര​ക്കു​ണ്ട് ഫോ​റ​സ്റ​റ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് വെ​ട്ട​ത്തൂ​ർ ഒൗ​ട്ട്പോ​സ്റ്റ് . ഇ​വി​ടെ ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത​ത് പ്ര​തി​സ​ന്ധി​ക്കി​ട​യാ​ക്കു​ന്നു. താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​നാ​ണ് ഇ​വി​ടെ ചു​മ​ത​ല.