ബി​നോ​യി​യു​ടെ കു​ടും​ബ​ത്തി​ന് സ്നേ​ഹ​ഭ​വ​നം ഉയരുന്നു
Saturday, October 19, 2019 12:17 AM IST
എ​ട​ക്ക​ര: ക​വ​ള​പ്പാ​റ ദു​ര​ന്ത​ത്തി​ൽ മ​ര​ണ​പ്പെ​ട്ട നെ​ടി​യ​കാ​ലാ​യി​ൽ ബി​നോ​യി​യു​ടെ കു​ടും​ബ​ത്തി​നു​ള്ള സ്നേ​ഹ​വീ​ടി​ന്‍റെ ത​റ​ക്ക​ല്ലി​ട​ൽ ന​ട​ന്നു.
എ​ട​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ പൊ​ട്ട​ൻ​ത​രി​പ്പ എ​സ്എ​ൻ​ഡി​പി​ക്ക് സ​മീ​പം നി​ർ​മി​ക്കു​ന്ന വീ​ടി​ന്‍റെ ത​റ​ക്ക​ല്ലി​ട​ൽ കാ​ഡ്കോ ചെ​യ​ർ​മാ​നും കേ​ര​ള ആ​ർ​ട്ടി​സാ​ൻ​സ് യൂ​ണി​യ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​മാ​യ നെ​ടു​വ​ത്തൂ​ർ സു​ന്ദ​രേ​ശ​ൻ നി​ർ​വഹി​ച്ചു.
പാ​ര​ല​ൽ കോ​ള​ജ് അ​സോ​സി​യേ​ഷ​ൻ സ്റ്റേ​റ്റ് പ്ര​സി​ഡ​ന്‍റ് എ.​പ്ര​ഭാ​ക​ര​ൻ, ആ​ർ​ട്ടി​സാ​ൻ​സ് യൂ​ണി​യ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​മോ​ഹ​ൻ​ദാ​സ്, പോ​ത്തു​ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ക​രു​ണാ​ക​ര​ൻ പി​ള്ള, എ​ട​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ലീ​സ് അ​ന്പാ​ട്ട്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സി.​സു​ഭാ​ഷ്, റോ​യി പ​ട്ടം​താ​നം, ഇ.​പി.​ഉ​മ്മ​ർ, ഏ​രി​യാ സെ​ക്ര​ട്ട​റി വി.​ടി.​ബാ​ല​കൃ​ഷ്ണ​ൻ, റെ​ജി, ത​ന്പി​രാ​ജ് ക​രു​വാ​ര​ക്കു​ണ്ട്, സു​രേ​ഷ്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മ​ഹ്ഫോ എ​ന്നി​വ​രും ബി​നോ​യി​യു​ടെ ഭാ​ര്യ വി​നി​ത, ബ​ന്ധു​ക്ക​ൾ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. സ്റ്റേ​റ്റ് പാ​ര​ല​ൽ കോ​ളേ​ജ് അ​സോ​സി​യേ​ഷ​ൻ, ആ​ർ​ട്ടി​സാ​ൻ​സ് യൂ​ണി​യ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് സ്നേ​ഹ​ഭ​വ​നം നി​ർ​മ്മി​ക്കു​ന്ന​ത്.