കേ​ര​ള​ത്തി​ൽ റ​ബ​ർ ഉ​ത്പാ​ദ​നം കു​റ​യു​ന്നു: കെ.​എ​ൻ. രാ​ഘ​വ​ൻ
Thursday, October 17, 2019 11:56 PM IST
നി​ല​ന്പൂ​ർ: കേ​ര​ള​ത്തി​ൽ റ​ബ​ർ ഉ​ത്പാ​ദ​നം ആ​ശ​ങ്ക സൃ​ഷ്ടി​ക്കും വി​ധം കു​റ​യു​ക​യാ​ണെ​ന്ന് റ​ബ​ർ ബോ​ർ​ഡ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഡോ. ​കെ.​എ​ൻ. രാ​ഘ​വ​ൻ. മ​ഞ്ചേ​രി, നി​ല​ന്പൂ​ർ മേ​ഖ​ല​ക​ളി​ലെ റ​ബ​ർ ഉ​ത്പാ​ദ​ക സം​ഘ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ല​ന്പൂ​രി​ൽ ന​ട​ത്തി​യ റ​ബ​ർ ക​ർ​ഷ​ക​രു​ടെ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ ഒ​ന്പ​തു ല​ക്ഷം ട​ണ്‍ ആ​യി​രു​ന്നു സം​സ്ഥാ​ന​ത്തു നി​ന്നു​ള്ള റ​ബ​ർ ഉ​ത്പാ​ദ​ന​മെ​ങ്കി​ൽ അ​തു ആ​റ​ര​ല​ക്ഷം ട​ണ്ണാ​യി കു​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്.

ഓ​രോ വ​ർ​ഷ​വും 12 ല​ക്ഷം ട​ണ്ണാ​ണ് രാ​ജ്യ​ത്ത് ആ​വ​ശ്യ​മു​ള്ള​ത്. അ​തി​നാ​ൽ റ​ബ​ർ ഇ​റ​ക്കു​മ​തി വ​ർ​ധി​ച്ചി​ട്ടു​ണ്ട്. രാ​ജ്യ​ത്ത് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​തി​ൽ 80 ശ​ത​മാ​ന​വും സം​സ്ഥാ​ന​ത്തു നി​ന്നു​മാ​ണ്. ഏ​റ്റ​വും ഗു​ണ​നി​ല​വാ​ര​മു​ള്ള റ​ബ​ർ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത് നി​ല​ന്പൂ​ർ, ക​രു​വാ​ര​ക്കു​ണ്ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണെ​ന്നും നേ​ര​ത്തെ ഒ​രു ഹെ​ക്ട​ർ തോ​ട്ട​ത്തി​ൽ നി​ന്ന് 1800- 1900 കി​ലോ​ഗ്രാം റ​ബ​ർ ഉ​ത്പ്പാ​ദി​പ്പി​ച്ചി​രു​ന്നെ​ങ്കി​ൽ ഇ​പ്പോ​ഴ​ത് 1500 കി​ലോ​യാ​യി കു​റ​ഞ്ഞ​താ​യും ഡോ. ​കെ.​എ​ൻ. രാ​ഘ​വ​ൻ പ​റ​ഞ്ഞു.

റ​ബ​ർ ബോ​ർ​ഡ് അം​ഗം പി.​കെ. രാ​മ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ജോ​യി​ന്‍റ് റ​ബ​ർ പ്രൊ​ഡ​ക്ഷ​ൻ ക​മ്മീ​ഷ​ണ​ർ സി. ​സാ​ബു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. റ​ബ​ർ ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്കാ​നും വ​രു​മാ​നം കൂ​ട്ടാ​നും ടാ​പ്പി​ങ്ങ്് ആ​ഴ​ച​യി​ൽ ഒ​രു​ദി​വ​സ​മാ​യി കു​റ​ക്കു​ക​യ​ല്ലാ​തെ മ​റ്റു പ​രി​ഹാ​രം ഒ​ന്നും മു​ന്നി​ലി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

റ​ബ​ർ കൃ​ഷി​യി​ൽ എ​ങ്ങ​നെ ചെ​ല​വ് കു​റ​ക്കാം എ​ന്ന വി​ഷ​യ​ത്തി​ൽ റ​ബ​ർ ഗ​വേ​ഷ​ണ കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഡോ. ​ജെ​യിം​സ് ജേ​ക്ക​ബ് ക്ലാ​സെ​ടു​ത്തു. പ​ബ്ലി​സി​റ്റി ആ​ൻ​ഡ് പ​ബ്ലി​ക്് റി​ലേ​ഷ​ൻ​സ് വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ എം.​ജി. സ​തീ​ഷ് ച​ന്ദ​ൻ നാ​യ​ർ റ​ബ​ർ ബോ​ർ​ഡി​ന്‍റെ നൂ​ത​ന ആ​ശ​യ വി​ന​മ​യ സം​വി​ധാ​ന​ങ്ങ​ളെ​ക്കു​റി​ച്ച് ക്ലാസെടുത്തു. കെ.​മു​ഹ​മ്മ​ദ്, സാ​ബു സെ​ബാ​സ്റ്റ്യ​ൻ കൂ​മം​കു​ളം, വ​ർ​ഗീ​സ് ഏ​ബ്ര​ഹാം, ഡോ. ​ദാ​മോ​ദ​ര​ൻ ന​ന്പൂ​തി​രി, ഡെ​പ്യൂ​ട്ടി റ​ബ​ർ പ്രൊ​ഡ​ക്ഷ​ൻ ക​മ്മീ​ഷ​ണ​ർ ഇ​ൻ​ചാ​ർ​ജ് ടി.​പി. രാ​ധാ​കൃ​ഷ്ണ​ൻ, തു​ഞ്ച​ത്തെ​ഴു​ത്ത​ച്ച​ൻ റ​ബേ​ഴ്സ് ക​ന്പ​നി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ വി.​എ. സ​ക്കീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.