റോ​ഡി​ല്ല; മു​ച്ച​ക്ര വാ​ഹ​നം പു​റ​ത്തി​റ​ക്കാ​നാ​കു​ന്നി​ല്ലെന്ന്
Monday, October 14, 2019 12:03 AM IST
ക​രു​വാ​ര​ക്കുണ്ട്: മു​ച്ച​ക്ര വാ​ഹ​ന​മു​ണ്ടാ​യി​ട്ടും ‌വീ​ട്ടിൽ നിന്ന് വി​ട്ടി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത ഗ​തി​കേ​ടി​ലാ​ണ് ക​രു​വാ​ര​ക്കു​ണ്ടി​ലെ ഒ​രു ഗൃ​ഹ​നാ​ഥ​ൻ. ക​ണ്ണ​ത്ത് സ്വ​ദേ​ശി തു​ന്പ​കു​ഴി​യ​ൻ ഉ​സ്മാ​ൻ (44) ആ​ണ് വീ​ട്ടി​ലേ​ക്കു വ​ഴി​യി​ല്ലാ​ത്ത​തി​നാ​ൽ വീ​ടി​നു പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത​ത്. സ​മീ​പ​വാ​സി​ക​ൾ സ്ഥ​ലം വി​ട്ടു ന​ൽ​കി​യെ​ങ്കി​ലും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ കാ​ണി​ക്കു​ന്ന അ​വ​ഗ​ണ​ന​യാ​ണ് ഉ​സ്മാ​ന്‍റെ ദു​ര​വ​സ്ഥ​യ്ക്ക് കാ​ര​ണം.
ആ​റു വ​ർ​ഷം മു​ന്പു വീ​ട്ടി​ലെ കി​ണ​ർ വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ സം​ഭ​വി​ച്ച അ​പ​ക​ട​ത്തി​ൽ ഉ​സ്മാ​നു അ​ര​യ്ക്കു താ​ഴെ സ്വാ​ധീ​നം ന​ഷ്ട​മാ​യി. കു​ടും​ബ​ത്തി​ന്‍റെ ഏ​ക ആ​ശ്ര​യ​മാ​യ ഇ​ദ്ദേ​ഹ​ത്തി​നു പി​ന്നീ​ടൊ​രു മു​ച്ച​ക്ര വാ​ഹ​നം ല​ഭി​ച്ചെ​ങ്കി​ലും വ​ർ​ഷ​ങ്ങ​ളാ​യി അ​തു വീ​ട്ടു​മു​റ്റ​ത്തു ത​ന്നെ കി​ട​പ്പാ​ണ്. അ​ന്നു നാ​ട്ടു​കാ​രും പ്ര​ദേ​ശ​ത്തെ വി​ദ്യാ​ർ​ഥി​ക​ളും ചേ​ർ​ന്നു വാ​ഹ​നം വീ​ട്ടി​ലെ​ത്തി​ക്കാ​ൻ താ​ത്കാ​ലി​ക സം​വി​ധാ​നം ഒ​രു​ക്കി​യെ​ങ്കി​ലും പി​ന്നീ​ട് ഈ ​വാ​ഹ​നം പു​റം ലോ​കം ക​ണ്ടി​ട്ടി​ല്ല. ആ​രു​ടെ​യെ​ങ്കി​ലും സ​ഹാ​യ​ത്തോ​ടെ മാ​ത്ര​മേ വാ​ഹ​ന​ത്തി​ലി​രി​ക്കാ​ൻ ഉ​സ്മാ​നു സാ​ധ്യ​മാ​കൂ. എ​ന്നാ​ൽ വ​ഴി​യി​ല്ലാ​ത്ത​തു കൊ​ണ്ടു വാ​ഹ​ന​മോ​ടി​ച്ചു പു​റ​ത്തി​റ​ങ്ങാ​ൻ സാ​ധി​ക്കി​ല്ല. കു​ടും​ബ​ത്തെ പോ​റ്റാ​ൻ ചെ​റി​യ രീ​തി​യി​ലു​ള്ള എ​ന്തെ​ങ്കി​ലും ക​ച്ച​വ​ടം ന​ട​ത്താ​നും ക​ഴി​യി​ല്ല.
കു​ടും​ബ​ത്തി​ന്‍റെ ദ​യ​നീ​യാ​വ​സ്ഥ മ​ന​സി​ലാ​ക്കി സ​മീ​പ​വാ​സി​ക​ൾ സ്ഥ​ലം വി​ട്ടു ന​ൽ​കി​യെ​ങ്കി​ലും കാ​ല​ങ്ങ​ളാ​യി യാ​തൊ​രു ന​ട​പ​ടി​യും പ​ഞ്ചാ​യ​ത്തി​ന്‍റെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​കു​ന്നി​ല്ല​ന്നാ​ണ് ഉ​സ്മാ​ൻ പ​റ​യു​ന്ന​ത്. വ​ർ​ഷ​ങ്ങ​ളാ​യി തു​ട​രു​ന്ന ഈ ​അ​വ​സ്ഥ​യ്ക്ക് ഇ​നി​യെ​ങ്കി​ലും പ​രി​ഹാ​ര​മു​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഉ​സ്മാ​ൻ.