പ്ര​ള​യ​ത്തി​ൽ വീ​ട് ത​ക​ർ​ന്ന വി​ദ്യാ​ർ​ഥി​നി​ക്ക് അ​ധ്യാ​പ​ക കൂ​ട്ടാ​യ്മ​യി​ൽ വീ​ടൊ​രു​ങ്ങു​ന്നു
Monday, October 14, 2019 12:03 AM IST
എ​ട​ക്ക​ര: പ്ര​ള​യ​ത്തി​ൽ വീ​ട് ത​ക​ർ​ന്ന വി​ദ്യാ​ർ​ഥി​നി​യു​ടെ കു​ടും​ബ​ത്തി​നു ജി​ല്ല​യി​ലെ ഇം​ഗ്ലീ​ഷ് അ​ധ്യാ​പ​ക കൂ​ട്ടാ​യ്മ വീ​ടൊ​രു​ക്കു​ന്നു. ചു​ങ്ക​ത്ത​റ എ​രു​മ​മു​ണ്ട നി​ർ​മ​ല ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​നി ഷാ​ലി​ക്ക​യു​ടെ കു​ടും​ബ​ത്തി​നാ​ണ് എ​രു​മ​മു​ണ്ട​യി​ൽ വീ​ടൊ​രു​ക്കു​ന്ന​ത്. ജി​ല്ല​യി​ലെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം ഇം​ഗ്ലീ​ഷ് അ​ധ്യാ​പ​ക കൂ​ട്ടാ​യ്മ​യാ​ണ് ഈ ​നി​ർ​ധ​ന കു​ടും​ബ​ത്തി​ന്‍റെ വീ​ടെ​ന്ന സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ക്കാ​ൻ മു​ന്നി​ട്ടി​റ​ങ്ങി​യ​ത്.
ഓ​ഗ​സ​റ്റി​ൽ ചാ​ലി​യാ​റി​ലു​ണ്ടാ​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ പോ​ത്തു​ക​ൽ കു​നി​പ്പാ​ല​യി​ലെ ഇ​വ​രു​ടെ വീ​ട് ത​ക​ർ​ന്നി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നു എ​രു​മ​മു​ണ്ട​യി​ൽ മം​ഗ​ള​ത്ത് ബ​ഷീ​ർ സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ അ​ഞ്ചു​സെ​ന്‍റ് സ്ഥ​ല​ത്താ​ണ് വീ​ട് നി​ർ​മി​ക്കു​ന്ന​ത്. വീ​ടിന്‍റെ കു​റ്റി​യ​ടി​ക്ക​ൽ ക​ർ​മം സീ​നി​യ​ർ അ​ധ്യാ​പ​ക​രാ​യ കെ.​എം. സ​ന്തോ​ഷ്, ആ​ർ. ഹ​രി​കു​മാ​ർ, ഫാ. ​റോ​യി വ​ലി​യ​പ​റ​ന്പി​ൽ, മു​ഹ​മ്മ​ദ് സ​ഖാ​ഫി എ​ന്നി​വ​ർ ചേ​ർ​ന്നു നി​ർ​വ​ഹി​ച്ചു.
മാ​ത്യു ജെ. ​ഫി​ലി​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഡ് അം​ഗം മ​ഞ്ജു സാ​ജ​ൻ, എ.​കെ. സാ​ലി​ഹ്, അ​ബ്ദു​ൾ ഹ​ക്കീം, അ​ന​സ് ഇ​രു​കു​ള​ങ്ങ​ര, ന​ബീ​ൽ ര​ണ്ട​ത്താ​ണി, ഒ. ​ഷൗ​ക്ക​ത്ത​ലി, ഫ​ത്ത​ഹ് എ​ട​രി​ക്കോ​ട്, ബ​ഷീ​ർ എ​ട​വ​ണ്ണ, ഹു​സൈ​ൻ വാ​ള​പ്ര, കെ. ​റ​ബീ​ല, വി.​പി. ജോ​ണ്‍​സ​ണ്‍, പി. ​റ​ഫീ​ഖ്, കെ.​സി. മു​ര​ളി​ധ​ര​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.