ക​രാ​ട്ടെ: തൃ​ശൂ​രും പെ​രി​ന്ത​ൽ​മ​ണ്ണ​യും ചാ​ന്പ്യ​ൻ​മാ​ർ
Monday, October 14, 2019 12:03 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: വേ​ൾ​ഡ് ട്ര​ഡീ​ഷ​ണ​ൽ ഷോ​ട്ടോ​ക്കാ​ൻ ക​രാ​ട്ടെ ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന ക​രാ​ട്ടെ ചാ​ന്പ്യ​ൻ​ഷി​പ്പ് പു​ത്ത​ന​ങ്ങാ​ടി സെ​ന്‍റ് ജോ​സ​ഫ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.​സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​മാ​ത്യു പ​ത്തി​പ്ലാ​ക്ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ൻ​സാ​യി പി. ​ജോ​ണ്‍​സ​ണ്‍, കെ.​കെ റ​ഫീ​ഖ്, വി.​ഡി. സി​ബി, ഷാ​ജി, ര​വി, ട്വി​ങ്കി​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ജോ കു​ര്യ​ൻ സ്വാ​ഗ​ത​വും കെ. ​ദാ​മു ന​ന്ദി പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി 500 ൽ​പ​രം മ​ത്സ​രാ​ർ​ഥി​ക​ൾ ക​ത്ത, കു​മി​ത്തെ വി​ഭാ​ഗ​ങ്ങ​ളി​ൽ മ​ത്സ​രി​ച്ചു.​സ്കൂ​ൾ, ജ​ന​റ​ൽ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ത്തി​ൽ സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ തൃ​ശൂ​ർ ജി​ല്ല ഓ​വ​റോ​ൾ ചാ​ന്പ്യ​ൻ പ​ട്ടം ക​ര​സ്ഥ​മാ​ക്കി. ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ ഷോ​ട്ടോ​ക്കാ​ൻ ക​രാ​ട്ടെ അ​ക്കാ​ഡ​മി കൂ​ടു​ത​ൽ (114) പോ​യി​ന്‍റു നേ​ടി ചാ​ന്പ്യ​ൻ​മാ​രാ​യി. വി​ജ​യി​ക​ൾ​ക്കു മെ​ഡ​ലും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ചീ​ഫ് ഇ​ൻ​സ്ട്ര​ക്ട​ർ പി. ​ജോ​ണ്‍​സ​ണ്‍ വി​ത​ര​ണം ചെ​യ്തു.