വി​ജ​യ​ര​ഥം: വ​ർ​ക്ക് ബു​ക്കു​ക​ൾ വി​ത​ര​ണം ചെ​യ്തു
Monday, October 14, 2019 12:02 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ​യു​ടെ വി​ജ​യ​പ​ഥം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി, ന​ഗ​ര​സ​ഭ​യി​ലെ മൂ​ന്ന്, നാ​ല് ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ഇം​ഗ്ലീ​ഷ് വ​ർ​ക്ക് ബു​ക്ക് വി​ത​ര​ണം ചെ​യ്തു. ന​ഗ​ര​സ​ഭ​യി​ലെ എ​യ്ഡ​ഡ്, ഗ​വ​ണ്‍​മെ​ന്‍റ് വി​ദ്യാ​ല​യ​ങ്ങ​ളി​ലെ ഇം​ഗ്ലീ​ഷ് അ​ധ്യാ​പ​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​ണ് വ​ർ​ക്ക് ബു​ക്കു​ക​ൾ ത​യാ​റാ​ക്കി​യ​ത്.
കു​ട്ടി​ക​ളു​ടെ ഇം​ഗ്ലീ​ഷ് നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു ന​ഗ​ര​സ​ഭ ഒ​രു​ക്കി​യ പ്ര​ത്യേ​ക പ​ദ്ധ​തി​യാ​ണി​ത്. വ​ർ​ക്ക് ബു​ക്കി​ന്‍റെ വി​ത​ര​ണോ​ദ്ഘാ​ട​നം പൊ​ന്ന്യാ​ക​ർ​ശി (നോ​ർ​ത്ത്) എ​എം​എ​ൽ​പി സ്കൂ​ളി​ൽ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എം. ​മു​ഹ​മ്മ​ദ് സ​ലീം നി​ർ​വ​ഹി​ച്ചു.
വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കി​ഴി​ശേ​രി മു​സ്ത​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ​മാ​രാ​യ കി​ഴി​ശേ​രി വാ​പ്പു, ഹ​ന്ന, വി​ജ​യ​പ​ഥം കോ-​ഓ​ഡി​നേ​റ്റ​ർ എം.​എം. മു​സ്ത​ഫ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ കെ. ​അ​ബ്ദു​ൾ അ​സീ​സ് സ്വാ​ഗ​ത​വും എ.​കെ. സെ​യ്ത് മു​ഹ​മ്മ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.