‘ഓ​പ്പ​റേ​ഷ​ൻ പി ​ഹ​ണ്ട്’ ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Monday, October 14, 2019 12:02 AM IST
മ​ല​പ്പു​റം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ളു​ടെ ലൈം​ഗി​ക വീ​ഡി​യോ​ക​ളും ചി​ത്ര​ങ്ങ​ളും ത​ട​യു​ക, കു​ട്ടി​ക​ൾ​ക്കെ​തി​രെ​യു​ള്ള ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ൾ ത​ട​യു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ളോ​ടെ കേ​ര​ള പോ​ലീ​സ് ആ​വി​ഷ്ക​രി​ച്ച ’ഓ​പ്പ​റേ​ഷ​ൻ പി ​ഹ​ണ്ട്’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മ​ല​പ്പു​റം പോ​ലീ​സ് ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്തു. മ​ല​പ്പു​റ​ത്തി​ന​ടു​ത്തു കോ​ഡൂ​ർ സ്വ​ദേ​ശി മാ​ട​ശേ​രി സാ​ദി​ഖ് അ​ലി (30്) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വെ​ബ്സൈ​റ്റു​ക​ളും ഫേ​സ്ബു​ക്ക് പോ​ലെ​യു​ള്ള സോ​ഷ്യ​ൽ മീ​ഡി​യ ഗ്രൂ​പ്പു​ക​ളും വ​ഴി​യോ അ​ല്ലാ​തെ​യോ കു​ട്ടി​ക​ളു​ടെ​യും മ​റ്റും അ​ശ്ലീ​ല ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും കാ​ണു​ന്ന​തും ഡൗ​ണ്‍​ലോ​ഡ് ചെ​യ്യു​ന്ന​തും പ്ര​ച​രി​പ്പി​ക്കു​ന്ന​തും ഗു​രു​ത​ര​ കു​റ്റ​മാ​ണ്.
പോ​ലീ​സി​ന്‍റെ സൈ​ബ​ർ ഫോ​റ​ൻ​സി​ക് വി​ഭാ​ഗം ഇ​ത്ത​രം കു​റ്റ​ങ്ങ​ളി​ലേ​ർ​പ്പെ​ടു​ന്ന​വ​രെ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണ്.
ഇ​ത്ത​ര​ത്തി​ൽ ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ത്തി​ന്‍റെ ഫ​ല​മാ​യാ​ണ് പ്ര​തി അ​റ​സ്റ്റി​ലാ​യ​ത്. മ​ല​പ്പു​റം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി യു. ​അ​ബ്ദു​ൾ ക​രീ​മി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം മ​ല​പ്പു​റം പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ പി. ​ഷി​ബു, സൈ​ബ​ർ ഫോ​റ​ൻ​സി​ക് ടീം ​അം​ഗ​ങ്ങ​ളാ​യ സ്രാ​ന്പി​ക്ക​ൽ ഷാ​ക്കി​ർ, എ​ൻ.​എം. അ​ബ്ദു​ള്ള ബാ​ബു എ​ന്നി​വ​രാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത് കേ​സ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.
മ​ല​പ്പു​റം ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.