ജി​ല്ലാ സ​മ്മേ​ള​നം സ​മാ​പി​ച്ചു
Monday, October 14, 2019 12:02 AM IST
മ​ല​പ്പു​റം: എ​ല്ലാ മേ​ഖ​ല​ക​ളും പ്ര​തി​സ​ന്ധി​ക​ൾ നേ​രി​ടു​ന്ന കാ​ല​ഘ​ട്ട​ത്തി​ലൂ​ടെ ക​ട​ന്നു പോ​വു​ക​യാ​ണെ​ന്നും സം​ഘ​ട​ന​ക​ളി​ലൂ​ടെ മാ​ത്ര​മേ പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​രം ഉ​ണ്ടാ​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ​വെ​ന്നും പി.​ഉ​ബൈ​ദു​ള്ള എം​എ​ൽ​എ.
അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഓ​ട്ടോ​മൊ​ബൈ​ൽ വ​ർ​ക്ക് ഷോ​പ്പ്സ് കേ​ര​ള​യു​ടെ മ​ല​പ്പു​റം ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​നം മ​ല​പ്പും കോ​ട്ട​ക്കു​ന്ന് ഡി​ടി​പി​സി ഹാ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​ർ​ക്കാ​ർ ജോ​ലി മാ​ത്രം പ്ര​തീ​ക്ഷി​ക്കാ​തെ സ്വ​ന്തം തൊ​ഴി​ൽ ക​ണ്ടെ​ത്തി​യ​വ​രാ​ണ് ഈ ​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ. സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ ഇ​വ​ർ​ക്ക് ല​ഭി​ക്കു​ന്നി​ല്ല. ഇ​തി​നൊ​രു മാ​റ്റ​മു​ണ്ടാ​കാ​ൻ ശ്ര​മം അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​എ മ​ജീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന നേ​താ​ക്ക​ൾ പ​ങ്കെ​ടു​ത്തു. പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു കാ​ഷ് പ്രൈ​സും ഉ​പ​ഹാ​ര​വും ന​ൽ​കി. എ.​ആ​ർ രാ​ജേ​ഷ് സ്വാ​ഗ​തം പ​റ​ഞ്ഞു.