കി​ഴു​പ​റ​ന്പി​ലെ മു​റി​ഞ്ഞ​മാ​ട് ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി പ്ര​ഖ്യാ​പ​ന​ത്തി​ലൊ​തു​ങ്ങി
Monday, October 14, 2019 12:01 AM IST
അ​രീ​ക്കോ​ട്: കീ​ഴു​പ​റ​ന്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മു​റി​ഞ്ഞ​മാ​ട് ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി പ്ര​ഖ്യാ​പ​ന​ത്തി​ലൊ​തു​ങ്ങി. പ​ദ്ധ​തി തു​ട​ങ്ങി​യി​ട​ത്ത് ത​ന്നെ നി​ൽ​ക്കാ​ൻ അ​ധി​കൃ​ത​ർ കാ​ര​ണം പ​റ​യു​ന്ന​ത് പ്ര​ള​യ​ക്കെ​ടു​തി​യാ​ണ്. എ​ന്നാ​ൽ മ​ന്ത്രി​യും എം​എ​ൽ​എ​യും ടൂ​റി​സം വ​കു​പ്പ് അ​ധി​കൃ​ത​രും മു​റി​ഞ്ഞ​മാ​ട്ടി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​തൊ​ഴി​ച്ചാ​ൽ പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ കാ​ര്യ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ഉ​ണ്ടാ​യി​ട്ടി​ല്ല. ചാ​ലി​യാ​റി​ന്‍റെ തീ​ര​ത്ത് 40 ഏ​ക്ക​ർ വി​ശാ​ല​മാ​യ സ്ഥ​ല​ത്ത് ടൂ​റി​സം പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കി​യാ​ൽ മ​ല​പ്പു​റം ജി​ല്ല​യി​ലെ മി​ക​ച്ച വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​കാ​ൻ വ​ലി​യ സാ​ധ്യ​ത​യാ​ണ് മു​റി​ഞ്ഞ​മാ​ടി​നു​ള്ള​ത്.
പ​ച്ച​പ്പ് നി​റ​ഞ്ഞ ഇ​വി​ടം വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യാ​ക്കാ​ൻ വ​ർ​ഷ​ങ്ങ​ളാ​യി കീ​ഴു​പ​റ​ന്പി​ൽ നി​ന്നു ശ്ര​മ​ങ്ങ​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഫ​ല​വ​ത്താ​യി​ട്ടി​ല്ല. ടൂ​റി​സം മേ​ഖ​ല​യാ​ക്കി മാ​റ്റു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പ്രാ​രം​ഭം എ​ന്ന നി​ല​യി​ൽ അ​ഞ്ചു ല​ക്ഷം രൂ​പ കി​ഴു​പ​റ​ന്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തും പ​ത്തു ല​ക്ഷം രൂ​പ അ​രീ​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും ഇ​തി​നാ​യി നീ​ക്കി വ​ച്ചി​രു​ന്നു. എ​ന്നാ​ൽ പ്ര​ള​യം നേ​രി​ട്ട​തോ​ടെ ഈ ​തു​ക വി​നി​യോ​ഗി​ക്കാ​നാ​കാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ഗ്രാ​മ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ൾ. പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​ന്നാം​ഘ​ട്ട പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു.
ഇ​തി​നു പി​ന്നാ​ലെ 2017 ന​വം​ബ​ർ 27ന് ​ടൂ​റി​സം വ​കു​പ്പ് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നും മു​റി​ഞ്ഞ​മാ​ട് സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. ഇ​തോ​ടെ പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​നം വേ​ഗ​ത്തി​ലാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യു​ണ്ടാ​യി​രു​ന്നു. മു​പ്പ​ത്തി ര​ണ്ട് ഏ​ക്ക​ർ സ്ഥ​ല​മാ​ണ് ഒ​ന്നാം ഘ​ട്ട​ത്തി​ൽ പ​ദ്ധ​തി​ക്കാ​യി ഏ​റ്റെ​ടു​ക്കാ​ൻ ഉ​ദേ​ശി​ച്ചി​രു​ന്ന​ത്. ചാ​ലി​യാ​റി​ന്‍റെ മു​ഖം മി​നു​ക്കാ​നും വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കാ​നും വ​ൻ പ​ദ്ധ​തി​ക​ളാ​യി​രു​ന്നു ത​യാ​റാ​ക്കി​യി​രു​ന്ന​ത്. ബോ​ട്ടിം​ഗ്, സ്വി​മ്മിംഗ് പൂ​ൾ, പൂ​ന്തോ​ട്ടം, പാ​ർ​ക്ക് തു​ട​ങ്ങി​യ​വ​യെ​ല്ലാം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്നും ചീ​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ൽ നി​ന്നു പു​ഴ​യ്ക്ക് മു​ക​ളി​ലൂ​ടെ ന​ട​ന്നു മു​റി​ഞ്ഞ​മാ​ടി​ലെ​ത്തു​ന്ന സം​വി​ധാ​ന​വും ആ​ലോ​ചി​ക്കു​ന്ന​താ​യും കി​ഴു​പ​റ​ന്പ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നെ​ങ്കി​ലും എ​ല്ലാം ജ​ല​രേ​ഖ​യാ​വു​ക​യാ​യി​രു​ന്നു. ഇ​ക്കോ ഫ്ര​ണ്ട്‌ലിയും വാ​ട്ട​ർ ഫ്ര​ണ്ട്‌ലി ടൂ​റി​സം പ​ദ്ധ​തി​യു​മാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത​ന്നും കോ​ണ്‍​ക്രീ​റ്റ് കെ​ട്ടി​ട​ങ്ങ​ളി​ല്ലാ​തെ പ്ര​കൃ​തി​യെ സം​ര​ക്ഷി​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് ഉ​ദേ​ശി​ക്കു​ന്ന​ത​ന്നും പ​ദ്ധ​തി​ക്കാ​യി തു​ക ചെ​ല​വ​ഴി​ക്കാ​ൻ ത​യാ​റാ​ണെ​ന്നും ഡി​ടി​പി​സി സെ​ക്ര​ട്ട​റി​യും അ​റി​യി​ച്ചി​രു​ന്നു. പ​ദ്ധ​തി​ക്ക് അ​നു​യോ​ജ്യ​മാ​യ മാ​സ്റ്റ​ർ പ്ലാ​ൻ ത​യാ​റാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കു​മെ​ന്നാ​യി​രു​ന്നു സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച സ​മ​യ​ത്ത് ടൂ​റി​സം മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യ​ത്.
മ​ഴ​ക്കാ​ല​ത്തും മു​റി​ഞ്ഞ​മാ​ട് തു​രു​ത്തി​ലെ ഉ​യ​ർ​ന്ന ഭാ​ഗ​ങ്ങ​ൾ വെ​ള്ളം ക​യ​റാ​തെ നി​ൽ​ക്കു​മെ​ന്ന​ത് ഇ​വി​ട​ത്തെ പ്ര​ത്യേ​ക​ത​യാ​ണ്. പ​ദ്ധ​തി ന​ട​പ്പാ​ക്കി​യാ​ൽ നി​ര​വ​ധി വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ഏ​റെ ആ​ക​ർ​ഷി​പ്പി​ക്കാ​ൻ സാ​ധി​ക്കു​മെ​ങ്കി​ലും അ​ധി​കൃ​ത​ർ ഇ​തി​നാ​യി ശ്ര​ദ്ധ​ചെ​ലു​ത്തു​ന്നി​ല്ല.