ഉ​രു​ൾ​പൊ​ട്ട​ലും പ്ര​ള​യ​വും: വ​ന​വി​ഭ​വ​ങ്ങ​ളു​ടെ ല​ഭ്യ​തകുറയുമെന്ന് ആ​ദി​വാ​സി മൂ​പ്പ​ൻ
Monday, October 14, 2019 12:01 AM IST
എ​ട​ക്ക​ര: ഉ​രു​ൾ​പൊ​ട്ട​ലും പ്ര​ള​യ​വും നേ​രി​ട്ട മു​ണ്ടേ​രി വ​ന​ത്തി​ൽ വ​ന​വി​ഭ​വ​ങ്ങ​ളു​ടെ ല​ഭ്യ​ത കു​റ​യു​മെ​ന്നു കു​ന്പ​ള​പ്പാ​റ കോ​ള​നി മൂ​പ്പ​ൻ ചാ​ത്ത​ൻ. മു​ണ്ടേ​രി വ​ന​ത്തി​ൽ ചെ​റു​തും വ​ലു​തു​മാ​യ ഉ​രു​ൾ​പൊ​ട്ട​ലും മ​ല​യി​ടി​ച്ചി​ലും നി​ര​വ​ധി​യാ​ണു​ണ്ടാ​യി​ട്ടു​ള്ള​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​ന​വി​ഭ​വ​ങ്ങ​ളു​ടെ ല​ഭ്യ​ത അ​ടു​ത്ത സീ​സ​ണി​ൽ കു​റ​യു​മെ​ന്നു കു​ന്പ​ള​പ്പാ​റ കോ​ള​നി മൂ​പ്പ​ൻ ചാ​ത്ത​ൻ പ​റ​യു​ന്ന​ത്.
മേ​പ്പാ​ടി​യി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ന്‍റെ ന​ല്ലൊ​രു ഭാ​ഗം ചാ​ലി​യാ​ർ പു​ഴ വ​ഴി​യാ​ണ് ഒ​ഴു​കി​യെ​ത്തി​യ​ത്. ഇ​തി​നു പു​റ​മെ​യാ​ണ് മു​ണ്ടേ​രി അ​തി​ർ​ത്തി വ​ന​ങ്ങ​ളി​ലു​ണ്ടാ​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ. ഉ​റ​പ്പു കു​റ​ഞ്ഞ ചീ​നി മ​ര​ങ്ങ​ളാ​ണ് ഏ​റ്റ​വും കൂ​ടു​ത​ലാ​യി പ്ര​ള​യ​ത്തി​ൽ ന​ശി​ച്ച​ത്. കാ​ട്ടു​തേ​നീ​ച്ച​ക​ൾ ഏ​റ്റ​വും കൂ​ടു​ത​ലാ​യി കൂ​ടു കൂ​ട്ടു​ന്ന മ​ര​ങ്ങ​ളാ​ണ് ചീ​നി മ​രം. ഇ​വ​യു​ടെ നാ​ശം തേ​ൻ ഉ​ത്്പാ​ദ​ന​ത്തെ സാ​ര​മാ​യി ബാ​ധി​ക്കു​മെ​ന്നാ​ണ് മൂ​പ്പ​ന്‍റെ അ​ഭി​പ്രാ​യം. ത​ങ്ങ​ൾ സ്ഥി​ര​മാ​യി തേ​ൻ ശേ​ഖ​രി​ക്കു​ന്ന അ​ന്പ​തു കി​ലോ തേ​ൻ​വ​രെ കി​ട്ടി​യി​രു​ന്ന നി​ര​വ​ധി വ​ൻ ചീ​നി മ​ര​ങ്ങ​ൾ പ്ര​ള​യ​ത്തി​ലും ഉ​രു​ൾ​പൊ​ട്ട​ലി​ലും ന​ശി​ച്ച​താ​യി മൂ​പ്പ​ൻ പ​റ​യു​ന്നു.
ഇ​തി​നു പു​റ​മെ പാ​ട​ക്കി​ഴ​ങ്ങ്, ന​ന്നാ​റി, കു​റു​ന്തോ​ട്ടി, നെ​ല്ലി​ക്ക എ​ന്നി​വ​യു​ടെ ല​ഭ്യ​ത​യും തീ​രെ ഇ​ല്ലാ​താ​യി. ഉ​ൾ​വ​ന​ത്തി​ലെ പ്രാ​ക്ത​ന ഗോ​ത്ര വി​ഭാ​ഗ​ങ്ങ​ൾ വ​ന​വി​ഭ​വ ശേ​ഖ​ര​ണ​ത്തെ മാ​ത്രം ആ​ശ്ര​യി​ച്ചാ​ണ് ജീ​വ​ക്കു​ന്ന​ത്. വെ​ള്ള​രി​മ​ല, വ​ല​യി​യ​വ​ട്ടി​വാ​ടി മ​ല, ചെ​റി​യ വ​ട്ടി​വാ​ടി മ​ല, കാ​ര​ക്കോ​ട​ൻ മ​ല തു​ട​ങ്ങി നി​ര​വ​ധി മ​ല​ക​ളെ​യാ​ണ് മു​ണ്ടേ​രി​യി​ലെ ഇ​രു​ട്ടു​കു​ത്തി, വാ​ണി​യം​പു​ഴ, ത​രി​പ്പ​പ്പൊ​ട്ടി, കു​ന്പ​ള​പ്പാ​റ കോ​ള​നി​ക​ളി​ലെ ആ​ദി​വാ​സി​ക​ൾ വ​ന​വി​ഭ​വ ശേ​ഖ​ര​ണ​ത്തി​നാ​യി ആ​ശ്ര​യി​ക്കു​ന്ന​ത്.
മ​ഴ​ക്കാ​ല​ത്ത് പാ​ട​ക്കി​ഴ​ങ്ങ്, ന​ന്നാ​റി, കു​റു​ന്തോ​ട്ടി. നെ​ല്ലി​ക്ക, ഇ​ന്തു​ങ്കാ​യ എ​ന്നി​യാ​ണ് കൂ​ടു​ത​ലാ​യും ല​ഭി​ക്കു​ക. എ​ന്നാ​ൽ പ്ര​ള​യം മൂ​ലം ഇ​വ​യൊ​ക്കെ ന​ശി​ച്ചു​പോ​യി​ട്ടു​ണ്ട്്. കാ​ട്ടു​മാ​വു​ക​ൾ വ​രെ ഉ​രു​ൾ​പൊ​ട്ട​ലി​ലും പ്ര​ള​യ​ത്തി​ലും വ്യാ​പ​ക​മാ​യി ന​ശി​ച്ച​തി​നാ​ൽ അ​ടു​ത്ത സീ​സ​ണി​ൽ ചോ​ല​മാ​ങ്ങ പോ​ലും കി​ട്ടാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്ന് മൂ​പ്പ​ൻ പ​റ​യു​ന്നു. വ​ന​വി​ഭ​വ​ങ്ങ​ളു​ടെ ല​ഭ്യ​ത​ക്കു​റ​വി​നു പു​റ​മെ വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യ​വും രൂ​ക്ഷ​മാ​ണി​പ്പോ​ൾ. വ​ന​ത്തി​ൽ നി​ന്നു ആ​ദി​വാ​സി​ക​ൾ ശേ​ഖ​രി​ക്കു​ന്ന വ​ന​വി​ഭ​വ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന സെ​സൈ​റ്റി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​വും ഇ​പ്പോ​ൾ അ​വ​താ​ള​ത്തി​ലാ​ണ്.