മു​ണ്ടേ​രി-​മേ​പ്പാ​ടി റോ​ഡ് യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണം: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം
Monday, October 14, 2019 12:01 AM IST
മ​ല​പ്പു​റം: നാ​ടു​കാ​ണി​യി​ലേ​ക്കു​ള്ള മു​ണ്ടേ​രി-​മേ​പ്പാ​ടി ബ​ദ​ൽ റോ​ഡ് യ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ അ​ടി​യ​ന്തര ന​ട​പ​ടി വേ​ണ​മെ​ന്നു കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. വ​ഴി​ക്ക​ട​വ്-​നാ​ടു​കാ​ണി പാ​ത പൂ​ർ​ണ​മാ​യി ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. 17ന് ​മ​ല​പ്പു​റ​ത്തു ന​ട​ക്കു​ന്ന ജി​ല്ലാ നേ​തൃ​സം​ഗ​മം പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ പി.​ജെ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യും.
സി.​എ​ഫ് തോ​മ​സ് എം​എ​ൽ​എ, മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ, തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ, കേ​ര​ളാ വ​നി​താ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷീ​ല സ്റ്റീ​ഫ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. നേ​തൃ​സം​ഗ​മം സം​ബ​ന്ധി​ച്ചു ന​ട​ന്ന സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​ര​ണ യോ​ഗ​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ത്യു വ​ർ​ഗീ​സ് അ​ധ്യ​ക്ഷത വഹിച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ചാ​ക്കോ വ​ർ​ഗീ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.​ആ​ലി​ക്കു​ട്ടി എ​റ​ക്കോ​ട്ടി​ൽ, കെ.​വി. ജോ​ർ​ജ്, ജോ​സ​ഫ്കു​ട്ടി, അ​സി ജോ​സ്, കെ.​എ​സ്. ചാ​ക്കോ, കെ.​എം ഇ​ഗ്നേ​ഷ്യ​സ്, തോ​മ​സ് ജോ​ർ​ജ്, എ.​എം തോ​മ​സ്, സി​ദാ​ന​ന​ന്ദ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
സ്വാ​ഗ​ത​സം​ഘം ഭാ​ര​വാ​ഹി​ക​ളാ​യി ര​ക്ഷാ​ധി​കാ​രി ചാ​ക്കോ വ​ർ​ഗീ​സ് (സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ആ​ലി​ക്കു​ട്ടി എ​റ​ക്കോ​ട്ടി​ൽ (ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ), നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​ർ (ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ​മാ​ർ), സ്വീ​ക​ര​ണ ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ സ​തീ​ഷ് വ​ർ​ഗീ​സ്, പി.​ടി. ഒൗ​സേ​ഫ്, എ.​ജെ ആ​ന്‍റ​ണി, പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ർ​മാ​ർ ആ​യി യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു.