നാ​ലു കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടുപേ​ർ അ​റ​സ്റ്റി​ൽ
Sunday, October 13, 2019 12:28 AM IST
കൊ​ണ്ടോ​ട്ടി: നാ​ലു കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​രെ കൊ​ണ്ടോ​ട്ടി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. വ​ള്ളു​വ​ന്പ്രം മൂ​ച്ചി​ക്ക​ൽ ഇ​മ്മി​ണി​ക്ക​ര റി​യാ​സ് ബാ​ബു(​പ​ല്ലി ബാ​ബു-33), മോ​ങ്ങം ചെ​രി​ക്ക​ക്കാ​ട് മു​ഹ​മ്മ​ദ​ലി(53) എ​ന്നി​വ​രെ​യാ​ണ് കൊ​ണ്ടോ​ട്ടി സി​ഐ എ​ൻ.​ബി.​ഷൈ​ജു, എ​സ്ഐ വി​നോ​ദ് വ​ലി​യാ​റ്റൂ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ ആ​ന്‍റി നാ​ർ​കോ​ട്ടി​ക്ക് സ്ക്വാ​ഡ് മോ​ങ്ങ​ത്തു​വ​ച്ച് പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ൽ നി​ന്ന് വി​ത​ര​ണം ന​ട​ത്തു​ന്ന​തി​നാ​യി ഉ​പ​യോ​ഗി​ച്ചു വ​ന്നി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യും പി​ടി​കൂ​ടി. റി​യാ​സ് മൂ​ന്നു മാ​സം മു​ൻ​പാ​ണ് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ളെ പീ​ഡിപ്പി​ച്ച കേ​സി​ൽ ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​യ​ത്. ഇ​ത്ത​ര​ത്തി​ൽ ആ​റ് കേ​സു​ക​ൾ ഇ​യാ​ളു​ടെ പേ​രി​ൽ നി​ല​വി​ലു​ള​ള​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

മ​ല​പ്പു​റം ജി​ല്ല​യി​ലെ വി​വി​ധ സ്റ്റേഷ​നു​ക​ളി​ലും എ​ക്സൈ​സി​ലും ഇ​യാ​ളു​ടെ പേ​രി​ൽ ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തി​യ​തി​ന് കേ​സു​ണ്ട്. കൈ​വ​ശം എ​പ്പോ​ഴും മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ന​ട​ക്കു​ന്ന ഇ​യാ​ൾ നേ​ര​ത്തെ പോ​ലീ​സ് പി​ടി​ച്ച സ​മ​യം ക​ത്തി വീ​ശി ര​ക്ഷ​പ്പെ​ടാ​നും ശ്ര​മി​ച്ചി​രു​ന്നു.

മു​ഴു​വ​ൻ സ​മ​യ​വും ല​ഹ​രി ഉ​പ​യോ​ഗി​ച്ചു ന​ട​ക്കു​ന്ന ഇ​യാ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​ഞ്ചാ​വ് വി​ല്പ​ന​ന​ട​ത്തി​യി​രു​ന്ന​താ​യും വി​വ​രം ല​ഭി​ച്ചു. ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത​തി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ച്ചു വ​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​വ​രെ നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണ്. പി​ടി​യി​ലാ​യ മുഹമ്മദാലി ക​ഴി​ഞ്ഞ വ​ർ​ഷം ആ​റ് കി​ലോ ക​ഞ്ചാ​വു​മാ​യി കോ​യ​ന്പ​ത്തു​ർ റെ​യി​ൽ​വേ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. ഈ ​കേ​സി​ൽ ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി റി​യാ​സു​മാ​യി ചേ​ർ​ന്ന് വീ​ണ്ടും ക​ച്ച​വ​ടം ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.

ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത​തി​ൽ മാ​സ​ത്തി​ൽ പലതവണ ആ​ന്ധ്ര​യി​ൽ നി​ന്നും ക​ഞ്ചാ​വ് കൊ​ണ്ടു​വ​ന്നി​രു​ന്ന​താ​യി പ​റ​യു​ന്നു. പി​ടി​യി​ലാ​യ​വ​രെ ചോ​ദ്യം ചെ​യ്ത​ത​തി​ൽ പ്ര​ദേ​ശ​ത്തെ ചെ​റു​തും വ​ലു​തു​മാ​യ ആ​യ നി​ര​വ​ധി ക​ഞ്ചാ​വ് വി​ല്പ​ന​ക്കാ​രെക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട് ഇ​വ​രെ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണ്.​പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​നാ​യി ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും.

മ​ല​പ്പു​റം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി യു.​അ​ബ്ദു​ൾ ക​രീ​മി​നു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഡി​വൈ​എ​സ്പി ജ​ലീ​ൽ തോ​ട്ട​ത്തി​ലി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ജി​ല്ലാ ആ​ന്‍റി ന​ർ​ക്കോ​ട്ടി​ക്ക് സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ സ​ത്യ​നാ​ഥ​ൻ മ​നാ​ട്ട്, അ​ബ്ദു​ൾ അ​സീ​സ്, ശ​ശി​കു​ണ്ട​റ​ക്കാ​ട്, പി.​സ​ഞ്ജീ​വ്, ഉ​ണ്ണി​കൃ​ഷ്ണ​ൻ മാ​രാ​ത്ത്, കൊ​ണ്ടോ​ട്ടി സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ അ​യ്യ​പ്പ​ൻ, മൂ​സ്ത​ഫ, ച​ന്ദ്ര​ൻ എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്