ചാ​ലി​യാ​റി​ൽ തെ​രു​വ്നാ​യ ശ​ല്യം രൂക്ഷമാകുന്നു
Sunday, October 13, 2019 12:06 AM IST
നി​ല​ന്പൂ​ർ: ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ൽ തെ​രു​വ​നാ​യ ശ​ല്യം രൂ​ക്ഷം. എ​ര​ഞ്ഞി​മ​ങ്ങാ​ട്, അ​ക​ന്പാ​ടം, ന​ന്പൂ​രി​പ്പൊ​ട്ടി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് നാ​യ​ശ​ല്യം കൂ​ടു​ത​ലു​ള്ള​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ആ​ന്‍റി റാ​ബി​സ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് പ​രി​ശീ​ല​നം നേ​ടി​യ വി​ദ​ഗ്ധ​ർ എ​ത്തി മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ വ​ന്ധ്യം​ക​ര​ണം ചെ​യ്തു​വി​ട്ടി​രു​ന്നു​വെ​ങ്കി​ലും ഫലമുണ്ടായില്ല. ഇ​ര​ട്ടി​യി​ല​ധി​കം തെ​രു​വു​നാ​യ​ക​ളെ​യാ​ണ് ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ൽ രാ​പ​ക​ൽ കാ​ണു​ന്ന​ത്. ബൈ​ക്ക് യാ​ത്രി​ക​രെ ആക്രമിക്കുന്നത് പ​തി​വാ​ണ്.

എ​ര​ഞ്ഞി​മ​ങ്ങാ​ട് മൈ​താ​നം, വേ​ട്ടേ​ക്കോ​ട് റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ 20-ലേ​റെ നാ​യ​ക​ളാ​ണ് ഉ​ള്ള​ത്. ക​ഴി​ഞ്ഞ ദി​വ​സം വ​ണ്ടൂ​രി​ൽ യു.​കെ.​ജി വി​ദ്യാ​ർ​ഥി​ക്ക് തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ സാ​ര​മാ​യി പ​രു​ക്കേ​റ്റ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ചാ​ലി​യാ​റി​ൽ നാ​ട്ടു​കാ​ർ തെ​രു​വു​നാ​യ​ക​ളെ ആ​ട്ടി​യ​ക​റ്റി​യി​യി​രു​ന്നു​വെ​ങ്കി​ലും അ​റ​വ് മാം​സാ​വ​ശി​ഷ്ട​ങ്ങ​ൾ തള്ളുന്ന ഇടങ്ങളില്‌ വീ​ണ്ടും ത​ന്പ​ടി​ച്ചി​രി​ക്കു​ക​യാ​ണ്.

പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ന​ട​പ​ടി കൈ​കൊ​ള്ളു​ന്നി​ല്ലെ​ങ്കി​ൽ മ​റ്റു മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് നാ​ട്ടു​കാ​ർ മു​ന്ന​റി​യി​പ്പും ന​ൽ​കി​യി​ട്ടു​ണ്ട്.