പു​ര​സ്കാ​രം ഇ​ന്നു സ​മ്മാ​നി​ക്കും
Sunday, October 13, 2019 12:06 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മേ​ലാ​റ്റൂ​ർ എ​ഴു​ത്ത​ച്ഛ​ൻ മ​ഹാ​ജ​ന​സ​ഭ കേ​ന്ദ്ര​സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു എ​ന്നി​വ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​ർ​ക്കു​ള്ള പു​ര​സ്കാ​രം ഇ​ന്നു സ​മ്മാ​നി​ക്കും.

വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ്, 20 എ​ന്‍റോ​വ്മെ​ന്‍റു​ക​ൾ, എ​ൽ​എ​സ്എ​സ്, യു​എ​സ്എ​സ് സ്കോ​ള​ർ​ഷി​പ്പ്, മ​റ്റ് മേ​ഖ​ല​ക​ളി​ൽ നേ​ട്ടം കൈ​വ​രി​ച്ച​വ​ർ എ​ന്നി​വ​രെ അ​നു​മോ​ദി​ക്കു​ന്ന ച​ട​ങ്ങ് മേ​ലാ​റ്റൂ​ർ ആ​ർ​എം​എ​ച്ച്എ​സ്എ​സ് സ്കൂ​ളി​ൽ സ​ജ്ജ​മാ​ക്കി​യ തു​ഞ്ച​ത്തെ​ഴു​ത്ത​ച്ഛ​ൻ ന​ഗ​റി​ൽ ഉച്ചകഴിഞ്ഞ് 3.30ന് ​ന​ട​ക്കും. മേ​ലാ​റ്റൂ​ർ യൂ​ണി​റ്റ് കു​ടും​ബ സം​ഗ​മം ഉ​ച്ച​യ്ക്ക് ശേഷം ര​ണ്ടി​നും ന​ട​ക്കും.