ബി​നോ​യി​യു​ടെ കു​ടും​ബ​ത്തി​ന് വീ​ടൊ​രു​ങ്ങു​ന്നു
Sunday, October 13, 2019 12:06 AM IST
എ​ട​ക്ക​ര: ക​വ​ള​പ്പാ​റ ഉ​രു​ൾ​പൊ​ട്ട​ലി​ൽ മ​ര​ണ​മ​ട​ഞ്ഞ നെ​ടി​യ​കാ​ലാ​യി​ൽ ബി​നോ​യി​യു​ടെ കു​ടും​ബ​ത്തി​ന് പാ​ര​ല​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും, ആ​ർ​ട്ടി​സാ​ൻ​സ് യൂ​ണി​യ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ സ്നേ​ഹ​വീ​ടൊ​രു​ങ്ങു​ന്നു. എ​ട​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ പൊ​ട്ട​ൻ​ത​രി​പ്പ​യി​ൽ നി​ർ​മി​ക്കു​ന്ന വീ​ടി​ന്‍റെ കു​റ്റി​യ​ടി​ക്ക​ൽ ക​ർ​മം പാ​ര​ല​ൽ കോ​ളജ് അ​സോ​സി​യേ​ഷ​ൻ സ്റ്റേ​റ്റ് പ്ര​സി​ഡ​ന്‍റ് എ .പ്ര​ഭാ​ക​ര​ൻ നി​ർ​വ്വ​ഹി​ച്ചു.

പാ​ര​ല​ൽ കോ​ളജ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മ​ിറ്റി​യാ​ണ് വീ​ടി​ന് ആ​വ​ശ്യ​മാ​യ ഫ​ണ്ടെ​രു​ക്കു​ന്ന​ത്. കോ​ഓ​പ്പ​റേ​റ്റീ​വ് കോ​ളേ​ജു​ക​ളു​ടെ സ​ഹ​ക​ര​ണ​വും വീ​ട് നി​ർ​മ്മാ​ണ​ത്തി​നു​ണ്ട്. നി​ർ​മ്മാ​ണ​പ്ര​വ​ർ​ത്തി​ക​ൾ ആ​ർ​ട്ടി​സാ​ൻ​സ് യൂ​ണി​യ​നും നി​ർ​വ്വ​ഹി​ക്കും. ആ​ഗ​സ്റ്റ് എ​ട്ടി​ന് മു​ത്ത​പ്പ​ൻ​കു​ന്നി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ലാ​ണ് ബി​നോ​യി മ​ര​ണ​പ്പെ​ട്ട​ത്. സു​ഹൃ​ത്ത് ചീ​രോ​ളി സ​ഹ​ദേ​വ​നൊ​പ്പം ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ലേ​ർ​പ്പെ​ടു​ന്ന​തി​നി​ട​യി​ലാ​ണ് ബി​നോ​യി​യും സ​ഹ​ദേ​വ​നും മ​ര​ണ​പ്പെ​ട്ട​ത്.
മാ​താ​വി​നെ​യും, ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും ഭാ​ര്യ​വീ​ട്ടി​ലാ​ക്കി​യ ശേ​ഷം മു​ത്ത​പ്പ​ൻ​കു​ന്നി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ട​യാ​ണ് ദു​ര​ന്തം ബി​നോ​യി​യെ ക​വ​ർ​ന്നെ​ടു​ത്ത​ത്.

ഇ​ന്ന​ലെ ന​ട​ന്ന കു​റ്റി​യ​ടി​ക്ക​ൽ ച​ട​ങ്ങി​ൽ ആ​ർ​ട്ടി​സാ​ൻ​സ് യൂ​ണി​യ​ൻ(​സി​ഐ​ടി​യു) ജി​ല്ലാ സെ​ക്ര​ട്ട​റി എം.​മോ​ഹ​ൻ​ദാ​സ്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഇ.​പി.​ഉ​മ്മ​ർ, ഏ​രി​യാ സെ​ക്ര​ട്ട​റി വി.​ടി.​ബാ​ല​കൃ​ഷ്ണ​ൻ, ജി​ല്ലാ ക​മ്മ​ിറ്റി​യം​ഗം ത​ന്പി​രാ​ജ്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​വൈ.​റെ​ജി, വാ​ർ​ഡം​ഗം റോ​യി പ​ട്ടം​താ​നം, ച​ന്ദ്ര​ൻ പൂ​ള​മ​ണ്ണ, ബി​ജു പൂ​ള​പ്പാ​ടം, സു​രേ​ഷ് മ​ച്ച​ക്കൈ, ബി​നോ​യി​യു​ടെ മാ​താ​വ്, ഭാ​ര്യ വി​നി​ത, മ​ക്ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.