തൊ​ഴി​ലാ​ളി​ക​ളെ തി​രി​ച്ചെ​ടു​ക്ക​ണ​മെ​ന്ന്
Monday, September 23, 2019 12:25 AM IST
മ​ല​പ്പു​റം : വെ​ട്ടി​ക്കു​റ​ച്ച വേ​ത​നം പു​ന:​സ്ഥാ​പി​ക്ക​ണ​മെ​ന്നും സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ച മി​നി​മം വേ​ത​നം ഡി​ടി​പി​സി​യി​ൽ ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നു പി​രി​ച്ചു​വി​ട്ട തൊ​ഴി​ലാ​ളി​ക​ളെ തി​രി​ച്ചെ​ടു​ക്ക​ണ​മെ​ന്നും മ​ല​പ്പു​റം ജി​ല്ലാ സെ​ക്യൂ​രി​റ്റി ആ​ൻ​ഡ്് ഹൗ​സ്കീ​പ്പിം​ഗ് എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ ജി​ല്ലാ ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. സി​ഐ​ടി​യു സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം വി.​പി സോ​മ​സു​ന്ദ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഇ.​വി മോ​ഹ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ഫെ​ഡ​റേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​വി. ഡേ​വി​സ് സം​ഘ​ട​നാ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി എ.​കെ വേ​ലാ​യു​ധ​ൻ അ​വ​ത​രി​പ്പി​ച്ച പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടി​ൽ ച​ർ​ച്ച ന​ട​ന്നു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് വി. ​ഹ​രി​ദാ​സ​ൻ, സി​ഐ​ടി​യു ജി​ല്ലാ സെ​ക്ര​ട്ട​റി ഇ.​എ​ൻ ജി​തേ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി എ.​കെ വേ​ലാ​യു​ധ​ൻ (പ്ര​സി​ഡ​ന്‍റ്), വി.​എ​സ് ഉ​ണ്ണി​കൃ​ഷ്ണ​ൻ, കെ. ​ഭാ​സ്ക്ക​ര​ൻ (വൈ​സ് പ്ര​സി​ഡ​ന്‍റ്), എം. ​മു​ര​ളീ​ധ​ര​ൻ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), വി.​സി. പ്ര​ദീ​പ്കു​മാ​ർ, വി​ജീ​ഷ് പു​തു​ശേ​രി (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), എ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.