റെ​യി​ൽ​വേ യാ​ത്ര​ക്കാ​ർ​ക്കു സു​ര​ക്ഷ ബോ​ധ​വ​ത്ക​ര​ണം സം​ഘ​ടി​പ്പി​ച്ചു
Sunday, September 22, 2019 1:08 AM IST
നി​ല​ന്പൂ​ർ: റെ​യി​ൽ​വേ സം​ര​ക്ഷ​ണ സേ​ന​യു​ടെ 34-മ​ത് റെ​യി​സി​ംഗ് ഡേ​യോ​ടു അ​നു​നു​ബ​ന്ധി​ച്ച് ആ​ർ​ആ​ർ​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ല​ന്പൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ യാ​ത്ര​ക്കാ​ർ​ക്ക് സു​ര​ക്ഷാ ബോ​ധ​വ​ത്കര​ണം സം​ഘ​ടി​പ്പി​ച്ചു. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ യു. ​ര​മേ​ഷ്കു​മാ​ർ ക്ലാ​സെ​ടു​ത്തു. ട്രെ​യി​ൻ അ​പ​ക​ട​മ​ര​ണ​ങ്ങ​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന​തി​നാ​ൽ വ​ണ്ടി​യു​ടെ വാ​തി​ൽ പ​ടി​യി​ൽ നി​ന്നു യാ​ത്ര ചെ​യ്യു​ന്ന​തും ഓ​ടു​ന്ന വ​ണ്ടി​യി​ൽ ചാ​ടി ക​യ​റു​ന്ന​തും ഇ​റ​ങ്ങു​ന്ന​തും റെ​യി​ൽ പാ​ള​ത്തി​ൽ കൂ​ടി ന​ട​ക്കു​ന്ന​തും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും അ​തു അ​പ​ക​ട​ക​ര​വും കു​റ്റ​ക​ര​വും ആ​ണെ​ന്നും ഒാർമ്മിപ്പി​ച്ചു.

യാ​ത്രാ വേ​ള​ക​ളി​ൽ അ​പ​രി​ചി​ത​രി​ൽ നി​ന്നു ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി ക​ഴി​ക്ക​രു​തെ​ന്നും അ​തി​ൽ മ​യ​ക്കു​മ​രു​ന്നു ക​ല​ർ​ത്തി​യി​ട്ടു​ണ്ടാ​കാ​മെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു. ക​ല്ലെ​റി​ഞ്ഞു പ​രി​ക്കേ​ൽ​ക്കു​ന്ന സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​ സം​ഭ​വ​ങ്ങ​ൾ ന​ട​ക്കാ​തി​രി​ക്കാ​ൻ വേ​ണ്ട സ​ഹാ​യ​ങ്ങ​ൾ ചെ​യ്യ​ണ​മെ​ന്നും ബോ​ധ​വ​ത്കര​ണ​ത്തി​ലൂ​ടെ അ​ഭ്യ​ർ​ഥി​ച്ചു.

നി​ല​ന്പൂ​ർ മാ​ന​വേ​ദ​ൻ വെ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ സ്കൂ​ൾ പോ​ലീ​സ് കേ​ഡ​റ്റ് അം​ഗ​ങ്ങ​ൾ, അ​ധ്യാ​പ​ക, അ​ധ്യാ​പ​കേ​ത​ര ജീ​വ​ന​ക്കാ​ർ, എ​എ​സ്ഐ സേ​തു​മാ​ധ​വ​ൻ, അ​ശോ​ക്, ബി​നു, ഗീ​താ​ന​ന്ദ​ൻ, സ​ണ്ണി, ആ​ർ​പി​എ​ഫ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. റെ​യി​ൽ​വെ സു​ര​ക്ഷാ സം​ബ​ന്ധ​പെ​ട്ട കാ​ര്യ​ങ്ങ​ൾ​ക്ക് ടോ​ൾ ഫ്രീ ​ന​ന്പ​ർ ആ​യ 182 ൽ ​വി​ളി​ക്കാം.