മൗ​ലാ​ന​യി​ൽ സ്കാ​നിം​ഗി​നു ഫാ​സ്റ്റ് ട്രാ​ക്ക് സം​വി​ധാ​നം
Sunday, September 22, 2019 1:08 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ മൗ​ലാ​ന ആ​ശു​പ​ത്രി​യി​ൽ അ​ൾ​ട്രാ സൗ​ണ്ട് സ്കാ​നിം​ഗി​നു ഫാ​സ്റ്റ് ട്രാ​ക്ക് സം​വി​ധാ​ന​മൊ​രു​ക്കി​യും അ​തി​നൂ​ത​ന ഫോ​ർ-​ഡി സ്കാ​നിം​ഗ് സൗ​ക​ര്യ​വു​മാ​യും റേ​ഡി​യോ​ള​ജി വി​ഭാ​ഗ​ത്തി​ലെ സേ​വ​ന​ങ്ങ​ൾ വി​പു​ലീ​ക​രി​ച്ചു. സീ​നി​യ​ർ ഗൈ​ന​ക്കോ​ള​ജി​സ്റ്റ്് ഡോ. ​കൊ​ച്ചു നാ​രാ​യ​ണി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ.​കെ.​എ സീ​തി ഇ​തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

രോ​ഗി​ക​ൾ​ക്ക്, പ്ര​ത്യേ​കി​ച്ചു ഗ​ർ​ഭി​ണി​ക​ൾ​ക്കു താ​മ​സം കൂ​ടാ​തെ മു​ൻ​കൂ​ർ ബു​ക്കിം​ഗി​ലൂ​ടെ പെ​ട്ടെ​ന്നു സ്കാ​ൻ ചെ​യ്തു പോ​കാ​നാ​കും വി​ധ​മാ​ണ് ഈ ​യൂ​ണി​റ്റ് സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഗ​ർ​ഭ​സ്ഥ​ശി​ശു​വി​ന്‍റെ ഹൃ​ദ​യ പ്ര​വ​ർ​ത്ത​നം, വൈ​ക​ല്യ​ങ്ങ​ൾ എ​ന്നി​വ നേ​ര​ത്തെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ഫീ​റ്റ​ൽ എ​ക്കോ​സ്റ്റ​ഡി​യും മ​റ്റു അ​വ​യ​വ​ങ്ങ​ളു​ടെ വ​ള​ർ​ച്ച,ഘ​ട​ന എ​ന്നി​വ നി​ർ​ണ​യി​ക്കു​ന്ന ഫോ​ർ-​ഡി സ്കാ​നിം​ഗും ഒ​രു​ക്കി​യി​രി​ക്കു​ന്നു. രാ​വി​ലെ എ​ട്ടു മു​ത​ൽ ആ​രം​ഭി​ക്കു​ന്ന സ്കാ​നിം​ഗി​നു 04933 262144 ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം.