ശാ​സ്ത്ര രം​ഗ​ത്തെ അ​വ​സ​ര​ങ്ങ​ളെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക: നി​ർ​മ​ൽ ബാ​ബു
Sunday, September 22, 2019 1:05 AM IST
മ​ല​പ്പു​റം: ശാ​സ്ത്ര രം​ഗ​ത്തെ പു​തി​യ അ​വ​സ​ര​ങ്ങ​ളെ​യും മാ​റു​ന്ന പ്ര​വ​ണ​ത​ക​ളെ​യും ഉ​പ​യോ​ഗ​പ്പെ​ടു​ത്തി മു​ന്നേ​റാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നു കേ​ന്ദ്ര സു​ഗ​ന്ധ​വി​ള ഗ​വേ​ഷ​ണ കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഡോ. ​നി​ർ​മ​ൽ ബാ​ബു . ഐ​ഡി​യ​ൽ അ​സോ​സി​യേ​ഷ​ൻ ഫോ​ർ മൈ​നോ​റി​റ്റി എ​ഡ്യൂ​ക്കേ​ഷ​ന് കീ​ഴി​ൽ ‘സ്റ്റം​സോ​റി​ക്ക’ സം​സ്ഥാ​ന​ത​ല ശാ​സ്ത്ര സാ​മൂ​ഹി​ക ഗ​ണി​ത​മേ​ള ഉ​ദ്ഘാ​ട​നം ചെയ്തു പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഗ​വേ​ഷ​ണ രം​ഗ​ത്തു നി​ര​വ​ധി സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​തു എ​ത്തി പി​ടി​ക്കു​ന്ന​തി​ൽ പ​ല​രും അ​ജ്ഞ​രാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഗു​ണ​മേ​ന്മ ഏ​റി​യ വി​ദ്യാ​ഭ്യാ​സ​ത്തി​നു മാ​ത്ര​മേ ലോ​ക​ത്തു മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​രാ​ൻ ക​ഴി​യു​ക​യു​ള്ളൂ. വി​ദ്യാ​ഭ്യാ​സ മു​ന്നേ​റ്റ​ങ്ങ​ളി​ൽ ഐ​എ​എം​ഇ ന​ട​ത്തു​ന്ന ഇ​ട​പെ​ട​ലു​ക​ൾ ശ്ലാ​ഘ​നീ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

സു​ഗ​ന്ധ​വി​ള ഗ​വേ​ഷ​ണ കേ​ന്ദ്രം ന​ട​ത്തു​ന്ന വി​വി​ധ ഗ​വേ​ഷ​ണ​ങ്ങ​ൾ അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.
മ​ല​പ്പു​റം മ​അ​ദി​ൻ പ​ബ്ലി​ക് സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ 22 ഇ​ന​ങ്ങ​ളി​ലാ​യി നൂ​റി​ല​ധി​കം സ്കൂ​ളു​ക​ളി​ൽ നി​ന്നു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ആ​യി​ര​ത്തി അ​ഞ്ഞൂ​റി​ൽ​പ്പ​രം വി​ദ്യാ​ർ​ഥി​ക​ൾ ത​ങ്ങ​ളു​ടെ വി​വി​ധ ത​ര​ത്തി​ലു​ള്ള അ​ഭി​രു​ചി​ക​ൾ പ​ങ്കു​വ​ച്ചു. റീ ഡി​ഫൈ​നിം​ഗ് ഇ​ന്നവേ​ഷ​ൻ​സ് എ​ന്ന പ്ര​മേ​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ അ​പ്പ​ർ പ്രൈ​മ​റി, ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ന​വീ​ന ആ​ശ​യ​ൾ പ്ര​കാ​ശി​പ്പി​ക്കു​ന്ന സ്റ്റാ​ളു​ക​ൾ സ​ജ്ജീ​ക​രി​ച്ചി​രു​ന്നു. കേ​ര​ള മു​സ്ലിം ജ​മാ​അ​ത്ത് സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി.​പി സൈ​ത​ല​വി ചെ​ങ്ങ​ര, ജി​ല്ലാ സെ​ക്ര​ട്ട​റി മു​സ്ത​ഫ കോ​ഡൂ​ർ എ​ന്നി​വ​ർ പ്രസംഗിച്ചു.വൈ​കി​ട്ട് ന​ട​ന്ന സ​മാ​പ​ന സം​ഗ​മ​ത്തി​ൽ വി​ക്രം സാ​ര​ഭാ​യി സ്പേ​സ് സെ​ന്‍റ​ർ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഡോ. ​നാ​രാ​യ​ണ​ൻ ന​ന്പൂ​തി​രി​പ്പാ​ട് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

പി. ​ഉ​ബൈ​ദു​ള്ള എം​എ​ൽ​എ വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി സ​മ്മാ​നി​ച്ചു. ഐ​എ​എം​ഇ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പ്ര​ഫ. എ.​കെ അ​ബ്ദു​ൾ ഹ​മീ​ദ്, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​യ്യി​ദ് മു​ഹ​മ്മ​ദ് തു​റാ​ബ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ. മു​ഹ​മ്മ​ദ​ലി, എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ വി.​പി.​എം ഇ​സ്ഹാ​ഖ്, ഡോ. ​അ​മീ​ർ ഹ​സ​ൻ, നൗ​ഫ​ൽ കോ​ഡൂ​ർ, അ​ഫ്സ​ൽ കോ​ളാ​രി, കെ.​എം അ​ബ്ദു​ൾ ഖാ​ദ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു