സഹായം നൽകി
Sunday, September 22, 2019 1:05 AM IST
നി​ല​ന്പൂ​ർ: പ്ര​ള​യ​ം നാ​ശം വി​ത​ച്ച കോ​വി​ല​ക​ത്തു​മു​റി ര​ണ്ടാം ഡി​വി​ഷ​നി​ലെ ക​മ്മാ​ട​ത്ത് പു​ത്ത​ൻ​വീ​ട്ടി​ലെ പ​ത്മാ​വ​തിക്കും കു​ഞ്ഞ​മ്മ​യ്ക്കും സ​ഹാ​യ​ഹ​സ്ത​വു​മാ​യി പ്ര​ദേ​ശ​വാ​സി​ക​ളും പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​ദേ​ശി​ക​ളാ​യ ദ​ന്പ​തി​മാ​രും. വെ​ള്ള​പ്പൊ​ക്ക​ത്തി​നു ശേ​ഷം പ​ത്മാ​വ​തി​യു​ടെ വീ​ട് തകർന്നി​രു​ന്നു.

കൗ​ണ്‍​സി​ല​ർ അ​രു​മ ജ​യ​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ട​വെ​ട്ടി ബാ​ല​കൃ​ഷ്ണ​ൻ, ശ്രീ​ധ​ര​ൻ, സു​ധീ​ഷ്, പ​ത്മ​ദാ​സ് , കു​ഞ്ഞു​മോ​ൻ, ഉ​മ്മ​ഴി ര​വി, സു​ന​ന്ദ ഹ​രി​ദാ​സ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി. പ്ര​ള​യ​ത്തി​ൽ പൂ​ർ​ണ​മാ​യി വീ​ട് ന​ഷ്ട്ട​പ്പെ​ട്ട കു​ഞ്ഞ​മ്മ​യ്ക്ക് ഹ​രി​ദാ​സ​ൻ- ഉ​ഷ ദ​ന്പ​തി​മാ​ർ ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ അ​ട​ങ്ങി​യ കി​റ്റും ന​ൽ​കി. ഓ​ക്സി​ജ​ൻ എ​ന്ന സം​ഘ​ട​ന പ​ത്മാ​വ​തി​യ്ക്ക് ക​ട്ടി​ലും ന​ൽ​കി.