കി​ണ​റ്റി​ൽ വീ​ണ വി​ദ്യാ​ർ​ഥി​യെ ര​ക്ഷ​പ്പെ​ടു​ത്തി
Sunday, September 22, 2019 1:05 AM IST
മ​ഞ്ചേ​രി: തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്നു ര​ക്ഷ​പ്പെ​ടാ​നാ​യി ഓ​ടു​ന്ന​തി​നി​ടെ കി​ണ​റ്റി​ൽ വീ​ണ വി​ദ്യാ​ർ​ഥി​യെ ര​ക്ഷ​പ്പ​ടു​ത്തി. മ​ഞ്ചേ​രി ബോ​യ്സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ​യാ​ണ് നാ​ട്ടു​കാ​ർ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ഇ​ന്ന​ലെ രാ​വിലെ പതിനോന്നോടെ ന​ഗ​ര​ത്തി​ലെ ഇ​ന്ത്യ​ൻ മാ​ളി​ന​ടു​ത്തു​ള്ള പ​ഴ​യ​മ​ഠ​ത്തി​ൽ റോ​ഡി​ലാ​ണ് സം​ഭ​വം. ഇ​ന്ത്യ​ൻ മാ​ളി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​യെ റോ​ഡ​രി​കി​ൽ കൂ​ട്ടം​കൂ​ടി നി​ന്ന തെ​രു​വ് നാ​യ ഓ​ടി​ക്കു​ക​യാ​യി​രു​ന്നു.

പ്രാ​ണ​ര​ക്ഷാ​ർ​ഥം വി​ദ്യാ​ർ​ഥി​ക​ളി​ൽ ര​ണ്ടു പേ​ർ റോ​ഡി​ലൂ​ടെ​യും ഒ​രാ​ൾ തൊ​ട്ട​ടു​ത്ത പ​റ​ന്പി​ലൂ​ടെ​യും ചി​ത​റി​യോ​ടി. ഇ​തി​നി​ട​യി​ൽ കാ​ടു​മൂ​ടി കി​ട​ന്നി​രു​ന്ന ആ​ൾ​മ​റ​യി​ല്ലാ​ത്ത കി​ണ​റ്റി​ലേ​ക്കു വി​ദ്യാ​ർ​ഥി വീ​ഴു​ക​യാ​യി​രു​ന്നു. 50 അ​ടി താ​ഴ്ച​യു​ള്ള കി​ണ​റി​ൽ നാ​ലാ​ൾ​പൊ​ക്ക​ത്തി​ൽ വെ​ള്ള​വും ഉ​ണ്ടാ​യി​രു​ന്നു. പി​ന്നീ​ട് കു​ടെ ഉ​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തു​ക്ക​ൾ സ​ഹ​പാ​ഠി​യെ അ​ന്വേ​ഷി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കി​ണ​റ്റി​ൽ നി​ന്നു ശ​ബ്ദം കേ​ട്ട​ത്. വി​ദ്യാ​ർ​ഥി​ക​ൾ ബ​ഹ​ളം വ​ച്ച് നാ​ട്ടു​കാ​രെ കൂ​ട്ടു​ക​യാ​യി​രു​ന്നു. തൊ​ട്ട​ടു​ത്തു നി​ന്നു ക​യ​റെ​ത്തി​ച്ച് വി​ദ്യാ​ർ​ഥി​യെ നാ​ട്ടു​കാ​ർ ര​ക്ഷ​പ്പെ​ടു​ത്തി. ‌