സൗ​ദാ​മി​നി​നി ടീച്ചറെ ആ​ദ​രി​ച്ചു
Sunday, September 22, 2019 1:04 AM IST
നി​ല​ന്പൂ​ർ: മാ​തൃ​കാ അ​ധ്യാ​പി​ക​യ​്ക്കു​ള്ള സം​സ്ഥാ​ന അ​വാ​ർ​ഡ് നേ​ടി​യ വെ​ളി​യം​തോ​ട് ഐ​ജി​എം​എം​ആ​ർ സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക ആ​ർ. സൗ​ദാ​മി​നി​നി​ക്ക് ജൂ​ണി​യ​ർ ചേം​ബ​ർ ഓ​ഫ് കോമേ​ഴ്സി​ന്‍റെ ആ​ദ​രം. ജെ​സി​ഐ നി​ല​ന്പൂ​ർ ടീ​ക്ക് വാ​ലി​യു​ടെ സ്നേ​ഹാ​ദ​ര​വ് വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ എ​ൻ.​വേ​ലു​ക്കു​ട്ടി സ​മ്മാ​നി​ച്ചു. പ്ര​സി​ഡ​ന്‍റ് റി​യാ​സ് ചെ​ന്പ​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഡോ. ​അ​ശ്വ​തി ഗോ​പി​നാ​ഥ്, ശ്രീ​ജി​ത്ത്, ശ്രീ​ജാ രാ​ജീ​വ്, നി​യാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.