മലപ്പുറം : സഹകരണ പെൻഷൻകാരുടെ പെൻഷൻ പരിഷ്കരണം ഉടൻ നടപ്പാക്കണമെന്നു പി. ഉബൈദുള്ള എംഎൽഎ. കേരള കോ- ഓപ്പറേറ്റീവ് പെൻഷനേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഡിഎ, ഫെസ്റ്റിവൽ അലവൻസ്, മെഡിക്കൽ അലവൻസ് എന്നിവയും കാലോചിതമായി പരിഷ്കരിക്കണമെന്നും ആവശ്യപ്പെട്ടു. വർക്കിംഗ് പ്രസിഡന്റ് കെ.പി. മോയിൻ അധ്യക്ഷത വഹിച്ചു. മുസ്തഫ പാക്കത്ത്, വി. മുഹമ്മദ് കുട്ടി, ആർ.പി ഇന്പിച്ചിക്കോയ തങ്ങൾ, എൻ.കെ ജയരാജൻ, ടി.പി ഹംസ, ബാപ്പുട്ടി തിരൂർക്കാട്, രവീന്ദ്രൻ പോത്തുകൽ, കെ.പി. കുഞ്ഞിമുഹമ്മദ്, സി. സെയ്തലവി, സി.ടി ഇബ്രാഹിം, കെ.ടി അബു, എം.കെ ഉമ്മർ, മുഹമ്മദ് വാഴക്കാട്, എ.ടി ഷൗക്കത്തലി, കെ. സൈനുദീൻ, ഇ. അബ്ദുസമദ്, സി. അബ്ദുറഹിമാൻ, പൂക്കുട്ടി കോട്ടയം, പി.കെ മുഹമ്മദ്, ഉസ്മാൻ ആക്കാട്ട്, കെ. സതീശൻ, സി. നീലാണ്ടൻ, കെ. അബൂബക്കർ, വി. അബൂബക്കർ, പി.എം വഹീദ, വി. ആയിശുമ്മ എന്നിവർ പ്രസംഗിച്ചു.