ആ​ധാ​ർ -റേഷൻകാർഡ് ലി​ങ്കിംഗ് ക്യാ​ന്പ്
Saturday, September 21, 2019 12:36 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: താ​ലൂ​ക്കി​ലെ റേ​ഷ​ൻ കാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ട്ട​വ​രും ഇ​നി​യും ആ​ധാ​ർ ന​ന്പ​ർ റേ​ഷ​ൻ കാ​ർ​ഡു​മാ​യി ലി​ങ്ക് ചെ​യ്തി​ട്ടി​ല്ലാ​ത്ത​വ​ർക്ക് ആ​ധാ​ർ ലി​ങ്ക് ചെ​യ്യു​ന്ന​തി​ന് പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്ക് സ​പ്ലെ ഓ​ഫീ​സി​ൽ വ​ച്ച് താ​ഴെ പ​റ​യു​ന്ന തീയ​തി​ക​ളി​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്നു. കാ​ർ​ഡു​ട​മ​യോ കാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ട്ട​വ​രോ റേ​ഷ​ൻ കാ​ർ​ഡും ആ​ധാ​ർ കാ​ർ​ഡും സ​ഹി​തം പെ​രി​ന്ത​ൽ​മ​ണ്ണ സ​പ്ലൈ ഓ​ഫീ​സി​ൽ ഹാ​ജ​രാ​യി ആ​ധാ​ർ ലി​ങ്ക് ചെ​യ്യേ​ണ്ട​താ​ണ്.
ആ​ധാ​ർ ലി​ങ്ക് ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യം റേ​ഷ​ൻ ക​ട​ക​ളി​ലും അ​ക്ഷ​യ് കേ​ന്ദ്ര​ങ്ങ​ളി​ലും ല​ഭ്യ​മാ​ണ്. ആ​ധാ​ർ റേ​ഷ​ൻ കാ​ർ​ഡു​മാ​യി ലി​ങ്ക് ചെ​യ്യാ​ത്ത​വ​രു​ടെ റേ​ഷ​ൻ വി​ത​ര​ണ​ത്തി​ൽ സാ​ങ്കേ​തി​ക​ത​ട​സ​ങ്ങ​ൾ ഉ​ണ്ടാ​വാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ നി​ർ​ബ​ന്ധ​മാ​യും റേ​ഷ​ൻ കാ​ർ​ഡു​മാ​യി ലി​ങ്ക് ചെ​യ്യേ​ണ്ട​താ​ണ്.
24നു ​പു​ലാ​മ​ന്തോ​ൾ, മൂ​ർ​ക്ക​നാ​ട്, കു​റു​വ, കോ​ഡൂ​ർ, 25നു ​ആ​ലി​പ​റ​ന്പ്, വെ​ട്ട​ത്തൂ​ർ, താ​ഴെ​ക്കോ​ട്, മേ​ലാ​റ്റൂ​ർ, എ​ട​പ്പ​റ്റ, 26നു ​മ​ങ്ക​ട, കീ​ഴാ​റ്റൂ​ർ, കൂ​ട്ടി​ല​ങ്ങാ​ടി, മ​ക്ക​ര​പ​റ​ന്പ്, പു​ഴ​ക്കാ​ട്ടി​രി, 27നു ​അ​ങ്ങാ​ടി​പ്പു​റം, ഏ​ലം​കു​ളം, പെ​രി​ന്ത​ൽ​മ​ണ്ണ മു​ൻ​സി​പ്പാ​ലി​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ൽ രാ​വി​ലെ 10 മു​ത​ൽ വൈകുന്നേരം നാലു​വ​രെ​യാ​ണ് ക്യാ​ന്പ്.